ചണ്ഡീഗഢ്: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിന് (Farmers Delhi Chalo March) മുന്നോടിയായി ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ (Internet Service Suspended In Haryana). അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിലാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് (Internet Banned Districts In Haryana). കര്‍ഷക മാര്‍ച്ച് നടക്കുന്ന ഫെബ്രുവരി 13ന് രാത്രി 11:59 വരെയാണ് നിയന്ത്രണം (Internet Service Suspension In Haryana).
ഒരേ സമയം ഒരുപാട് പേര്‍ക്ക് എസ്എംഎസ് സന്ദേശം അയക്കുന്നതിനും വിലക്കുണ്ട്. വോയിസ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോര്‍ച്ചയും സംയുക്തമായി പ്രഖ്യാപിച്ച ചലോ മാര്‍ച്ചില്‍ ഇരുന്നൂറിലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, കര്‍ഷക മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ജിന്ദില്‍ സുരക്ഷ ശക്തമാക്കി. കൂടാതെ, മേഖലയില്‍ ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാലയിലും കനത്ത സുരക്ഷയാണൊരുക്കുന്നത്.