ETV Bharat / bharat

കേരളത്തില്‍ ബാര്‍ കോഴ, ഡല്‍ഹിയില്‍ മദ്യനയം: കെജ്‌രിവാളിനെ വരിഞ്ഞു മുറുക്കിയ അഴിമതിക്കേസിന്‍റെ നാൾവഴികൾ - Delhi Excise policy scam

author img

By ETV Bharat Kerala Team

Published : May 24, 2024, 8:25 PM IST

സംസ്ഥാനത്ത് ബാര്‍ കോഴക്കേസ് വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും ആം ആദ്‌മി പാര്‍ട്ടിയെയും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഡല്‍ഹി മദ്യനയ അഴിമതി കേസും ചര്‍ച്ചയാവുകയാണ്.

WHAT IS DELHI EXCISE POLICY SCAM  ARAVIND KEJRIWAL AAP  LIQUOR POLICY SCAM  എന്താണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസ്
Aravind Kejriwal (ETV Bharat)

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്നു വന്ന ബാര്‍ കോഴക്കേസ് പിണറായി സര്‍ക്കാരിന് തലവേദനയാവുകയാണ്. ഒന്നാം ബാര്‍ കോഴക്കേസും തുടര്‍ന്നുള്ള കെഎം മാണിയുടെ രാജിയുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുന്നുമുണ്ട്. ഇപ്പോൾ ബാര്‍ കോഴ സര്‍ക്കാരിനെതിരെ പ്രധാന രാഷ്‌ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

സംസ്ഥാനത്തെ ബാര്‍ കോഴക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും ആം ആദ്‌മി പാര്‍ട്ടിയെയും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഡല്‍ഹി മദ്യനയ അഴിമതി കേസും ചര്‍ച്ചയാവുകയാണ്. ഡല്‍ഹി മുഖ്യമന്ത്രിയെ തന്നെ അഴിക്കുള്ളിലാക്കിയ ഡല്‍ഹി മദ്യനയ അഴിമതി കേസ് എന്താണെന്ന് നോക്കാം...

എന്താണ് ഡൽഹിയുടെ മദ്യനയം?

2023 ഫെബ്രുവരിയിലാണ് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്യുന്നത്. മദ്യവിൽപ്പന ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്ന് ആരോപിച്ചായിരുന്നു അറസ്‌റ്റ്.

2020-ൽ നിര്‍ദേശിച്ച ഡല്‍ഹി മദ്യനയം 2021 നവംബറിലാണ് പ്രാബല്യത്തിൽ വന്നത്. നയപ്രകാരം ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യവിൽപ്പന ശാലകളാണ് ഉള്ളത്. മദ്യ മാഫിയയെയും കരിഞ്ചന്തയും അവസാനിപ്പിക്കുക, വരുമാനം വർധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മദ്യവിൽപ്പനയുടെ നീതിപൂർവകമായ വിതരണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു നയം ആവിഷ്‌കരിച്ചത്.

നയപ്രകാരം മദ്യവിൽപ്പനയിൽ നിന്ന് സർക്കാർ ഒഴിയുകയും സ്വകാര്യ മദ്യശാലകൾക്ക് മാത്രം പ്രവർത്തനാനുമതി നല്‍കുകയും ചെയ്യുന്നു. ഓരോ മുനിസിപ്പൽ വാർഡിലും 2-3 വെൻഡുകളാണ് നിര്‍ദേശിക്കുന്നത്. സർക്കാർ നിശ്ചയിച്ച എംആർപിക്ക് പകരം ലൈസന്‍സികള്‍ക്ക് കിഴിവുകൾ നൽകാനും സ്വന്തം വില നിശ്ചയിക്കാനും നയം അനുവദിക്കുന്നു. മദ്യ വില്‍പ്പനക്കാര്‍ കിഴിവുകൾ വാഗ്‌ദാനം ചെയ്‌തത് മൂലം ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഇളവ് പിൻവലിച്ചു. പുതിയ എക്‌സൈസ് നയം നടപ്പാക്കിയ ശേഷം സർക്കാരിന്‍റെ വരുമാനം 27 ശതമാനമായി വർദ്ധിച്ചിരുന്നു.

എന്താണ് കേസ് ?

ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാക്കൾ അനധികൃതമായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് മദ്യനയം രൂപീകരിച്ചത് എന്നായിരുന്നു പ്രധാനമായ ആരോപണം. 2022 ജൂണില്‍ മദ്യ ലൈസൻസ് വിതരണത്തിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി പൊലീസിന് കത്തയച്ചു.

2022 ജൂലൈയിൽ, ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, നയത്തിലെ നിയമ ലംഘനങ്ങൾ ലെഫ്റ്റനന്‍റ് ഗവർണർ (എൽജി) വിനയ് കുമാർ സക്‌സേനയോട് റിപ്പോർട്ട് ചെയ്‌തു. തുടര്‍ന്ന് എല്‍ജി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തു. ഖജനാവിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്‌ടമുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.

മദ്യനയത്തില്‍ ഇഡിയും സിബിഐയും കേസെടുത്തു. ഡൽഹി എക്‌സൈസ് വകുപ്പിന്‍റെ തലവനായിരുന്നു മനീഷ് സിസോദിയ. കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച എഫ്ഐആറിൽ 15 വ്യക്തികളുടെ പേരാണ് പരാമര്‍ശിച്ചിരുന്നത് പട്ടികയിൽ സിസോദിയയാണ് ഒന്നാമത്.

ആം ആദ്‌മി നേതാക്കൾക്ക് അനുകൂലമാക്കാനും കാർട്ടൽ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള പഴുതുകളോടെയാണ് നയം മനഃപൂർവം രൂപകൽപന ചെയ്‌തതെന്ന് ഇഡി ആരോപിച്ചു. കിഴിവുകൾ, ലൈസൻസ് ഫീ ഇളവുകൾ, കോവിഡ് -19 പാൻഡെമിക് തടസങ്ങൾക്കിടയിലുള്ള ആശ്വാസം എന്നിവ പോലുള്ള പരിഗണനകൾക്ക് പകരമായി എഎപി നേതാക്കൾ മദ്യ ബിസിനസുകളിൽ നിന്ന് പ്രതിഫലം സ്വീകരിച്ചതായും ഇഡി ആരോപിച്ചു.

മൊത്തവ്യാപാര മദ്യവ്യവസായങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് 12 ശതമാനം നിശ്ചിത മാർജിൻ നൽകി ആറ് ശതമാനം കോഴ നൽകിയതാണ് അഴിമതിയെന്ന് ഇഡി പറഞ്ഞു. 2022 ന്‍റെ തുടക്കത്തിൽ പഞ്ചാബിലും ഗോവയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഈ പണം ഉപയോഗിച്ചതായും ഇഡി പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 292 കോടിയിലേറെ രൂപയുടെ അഴിമതിയാണ് നടന്നത് എന്നാണ് ഈ വര്‍ഷം മാർച്ചിൽ ഇഡി കോടതിയെ അറിയിച്ചത്. മദ്യ നയത്തിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എഎപിയുടെ ഉന്നത നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്ന് ആരോപിച്ച് ബിആർഎസ് നേതാവ് കെ കവിതയും അറസ്‌റ്റിലായി.

മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെയുള്ള ആരോപണങ്ങൾ ?

കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുമായി സഹകരിക്കാൻ കെജ്‌രിവാൾ പ്രധാന പ്രതികളുമായി ബന്ധപ്പെട്ടതായാണ് ഇഡിയുടെ ആരോപണം. 2023 ഒക്‌ടോബറിനും 2024 മാർച്ചിനുമിടയിൽ ഒമ്പത് സമൻസുകൾ ലഭിച്ചിട്ടും കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. അറസ്‌റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഡൽഹി ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യുന്നത്.

Also Read : ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ... - Timeline Of First Bar Bribery Row

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.