ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ് നാളെ (ജൂണ്‍ 1) നടക്കാനിരിക്കുന്നത്. 542 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക.
വോട്ടെടുപ്പിന്‍റെ അവസാന ഘട്ടം കൂടി പൂര്‍ത്തിയാകാനിരിക്കെ ഇനി രാജ്യം ഉറ്റുനോക്കുന്നത് ജൂണ്‍ 4 ലെ വോട്ടെണ്ണലിലേക്കാണ്. വോട്ടെണ്ണും മുമ്പ് തന്നെ ഫലമറിയാനുള്ള തിടുക്കത്തിലാണ് ജനങ്ങളും മുന്നണികളും തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയ സ്ഥാനാര്‍ഥികളുമെല്ലാം. വോട്ടെണ്ണലിന് മുമ്പുള്ള ഇത്തരം ആകാംക്ഷകള്‍ തീര്‍ക്കാനും മാര്‍ഗങ്ങളുണ്ട്.
മൂന്ന് തരം മാര്‍ഗങ്ങളാണ് വോട്ടെടുപ്പ് ഫലത്തെ കുറിച്ചറിയാന്‍ സഹായകരമാകുന്നത്. അഭിപ്രായ സര്‍വേകള്‍, വിദഗ്‌ധരുടെ നിരീക്ഷണങ്ങള്‍, എക്‌സിറ്റ് പോള്‍ എന്നിവയാണ് അവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എക്‌സിറ്റ് പോള്‍ എന്നത്.
രാജ്യത്തെ വോട്ടെടുപ്പ് മുഴുവന്‍ പൂര്‍ത്തിയായതിന് ശേഷം അരമണിക്കൂര്‍ കൂടി ഇതിനായി കാത്തിരിക്കേണ്ടതുണ്ട്. വോട്ടര്‍മാരോട് നേരിട്ട് ആര്‍ക്ക് വോട്ട് ചെയ്‌തുവെന്ന് ചോദിച്ച് കണക്കുകൂട്ടന്നതാണ് എക്‌സിറ്റ് പോള്‍. വോട്ടര്‍മാരില്‍ നിന്ന് നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ, അല്ലെങ്കില്‍ ഫോണ്‍ വഴിയോ ഇതിനായി വിവരങ്ങള്‍ ശേഖരിക്കാനാകും. അഭിപ്രായ സര്‍വേകളെക്കാള്‍ ഫലപ്രദമായിരിക്കും എക്‌സിറ്റ് പോള്‍.
അഭിപ്രായം പലര്‍ക്കും പലതായിരിക്കാം. അതുകൊണ്ട് അത്തരം കണക്കുകൂട്ടലുകളെക്കാള്‍ വിശ്വാസ്യതയുള്ളതാണ് എക്‌സിറ്റ് പോള്‍ ഫലം. മാത്രമല്ല തെരഞ്ഞെടുപ്പ് അടുക്കമുമ്പോഴുണ്ടാകുന്ന രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ നേരത്തെ അഭിപ്രായം പറഞ്ഞവരെല്ലാം അവരുടെ വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ഥികള്‍ മാറ്റി നല്‍കിയിട്ടുണ്ടാകാം.
വോട്ടെടുപ്പ് സമയത്തെ എക്‌സിറ്റ് പോള്‍ നിരോധനം : വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ എക്‌സിറ്റ് പോളിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെ കാണുന്നത്. വോട്ടെടുപ്പിനിടെ ഇത്തരം സംഭവങ്ങളുണ്ടായാല്‍ അത് സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ മുന്നണികളും തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് പ്രത്യേക സമയം നിശ്ചിയിച്ച് നല്‍കിയിട്ടുള്ളത്.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞാണ് എക്‌സിറ്റ് പോളിന് അനുവാദം നല്‍കുന്നത്. നിയമം ലംഘിച്ചാല്‍ അത് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എക്‌സിറ്റ് പോളിനുള്ള സമയം : 2024 ഏപ്രില്‍ 19ന് രാവിലെ 7നും ജൂണ്‍ 1ന് വെകുന്നേരം 6.30 നും ഇടയില്‍ എക്‌സിറ്റ് പോള്‍ നടത്തുകയോ അത് സംബന്ധിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ പുറത്ത് വിടുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വരുന്നതിനൊപ്പം നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം കൂടി പുറത്ത് വിടുന്നതും നിരോധിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോള്‍ ഫലം ജൂണ്‍ 1ന് വൈകുന്നേരം 6.30ന് ശേഷം പുറത്ത് വിടാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.
എക്‌സിറ്റ് പോള്‍ നടത്തുന്നവര്‍ അതിന് ശേഷം വാര്‍ത്ത ചാനലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഫലം പുറത്ത് വിടും. എക്‌സ്, ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലൂടെയായിരിക്കും എക്‌സിറ്റ് പോള്‍ പ്രസിദ്ധീകരിക്കുക. എക്‌സിറ്റ് പോളിനെ കുറിച്ച് വേഗത്തില്‍ അറിയാന്‍ ജനങ്ങളില്‍ കൂടുതല്‍ പേരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് എക്‌സിറ്റ് പോളെടുക്കുന്നവര്‍ അത് ലൈവ് സ്ട്രീം ചെയ്യും.
നിയമസഭയും ഉപതെരഞ്ഞെടുപ്പും : ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്നത്. ഇതില്‍ അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ ജൂൺ 2ന് നടക്കും. 12 സംസ്ഥാനങ്ങളില്‍ നിന്നായി 25 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടും നടന്നിട്ടുണ്ട്.
ബിഹാർ (അജിയോൺ-എസ്‌സി), ഹരിയാന (കർണാൽ), ജാർഖണ്ഡ് (ഗണ്ഡേ), ത്രിപുര (രാംനഗർ), തെലങ്കാന (സെക്കന്ദരാബാദ് കന്‍റോൺമെന്‍റ്-എസ്‌സി), രാജസ്ഥാൻ (ബാഗിഡോറ-എസ്‌ടി), കർണാടക (ഷൊരാപൂർ-എസ്‌ടി), തമിഴ്‌നാട് (വിളവൻകോട്), പശ്ചിമ ബംഗാള്‍ (ഭഗവൻഗോള, ബാരനഗർ), ഉത്തർപ്രദേശ് (ദാദ്രൗൾ, ലഖ്‌നൗ ഈസ്റ്റ്, ഗൈൻസരി, ദുദ്ദി-എസ്‌ടി), ഗുജറാത്ത് (വിജാപൂർ, കാംഭട്ട്, വഘോഡിയ, മാനവദർ, പോർബന്തർ), ഹിമാചൽ പ്രദേശ് (ധര്‍മശാല, ലാഹൗൾ & സ്‌പിതി - എസ്‌ടി, സുജൻപൂർ, ബർസാർ, ഗാഗ്രെറ്റ്, കുട്ട്ലെഹാർ) എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
Also Read: എക്‌സിറ്റ് പോൾ ഫലങ്ങൾ: പാളിയതും ഫലിച്ചതും - EXIT POLL