ETV Bharat / bharat

അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു ; ഇന്‍റൽ ഇന്ത്യയുടെ മുൻ മേധാവിക്ക് ദാരുണാന്ത്യം

author img

By ETV Bharat Kerala Team

Published : Feb 29, 2024, 11:31 AM IST

Updated : Feb 29, 2024, 11:53 AM IST

കാറിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് എൻആർഐ പൊലീസ്

Navi Mumbai Ex Intel India Head Killed ഇന്‍റൽ ഇന്ത്യ മുൻ മേധാവി അവതാർ സൈനി Avathar saini നവി മുംബൈ
Ex-Intel India Head Killed after Being Knocked down by Speeding Cab in Mumbai

മഹാരാഷ്‌ട്ര : വാഹനാപകടത്തില്‍ ഇന്‍റൽ ഇന്ത്യയുടെ മുൻ മേധാവി അവതാർ സൈനി (68) കൊല്ലപ്പെട്ടു. നവി മുംബൈയില്‍ ബുധനാഴ്ച (28-02-2024) പുലർച്ചെ 5.50നാണ് ദാരുണ സംഭവം. നെരുൾ ഏരിയയിലെ പാം ബീച്ച് റോഡിലൂടെ സൈനി സൈക്കിളിൽ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സൈക്കിൾ ചവിട്ടുകയായിരുന്ന അവതാർ സൈനിയെ അമിതവേഗതയിൽ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ സൈനിയുടെ സൈക്കിളിന്‍റെ പിന്നിൽ ഇടിക്കുകയും തുടർന്ന് അവതാർ സൈനി തെറിച്ചുവീഴുകയുമായിരുന്നു (Avathar saini).

സൈക്കിളിന്‍റെ ഫ്രെയിം കാറിന്‍റെ മുൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനിയെ സഹ സൈക്കിൾ യാത്രക്കാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പേ അദ്ദേഹം മരിച്ചിരുന്നു (Ex-Intel India Head Killed after Being Knocked down by Speeding Cab in Mumbai).

അപകടമുണ്ടാക്കിയ കാറിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എൻആർഐ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 337 (മനുഷ്യന്‍റെ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി പരിക്കേൽപ്പിക്കൽ), 304-എ (മരണത്തിന് കാരണമാകല്‍) എന്നിവയുൾപ്പടെ വിവിധ ഇന്ത്യൻ പീനൽ കോഡ് വകുപ്പുകൾ പ്രകാരം ക്യാബ് ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സബർബൻ ചെമ്പൂരിലെ താമസക്കാരനായിരുന്നു അവതാർ സൈനി. മൈക്രോ പ്രൊസസര്‍ ടെക്നോളജി മേഖലയില്‍ അവതാർ സൈനിയുടെ സംഭാവനകള്‍ വലുതാണ്. ഇന്‍റല്‍ 386, 486 മൈക്രോ പ്രൊസസ്സറുകളുടെ രൂപകല്‍പ്പനയിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ഇതിന് നിരവധി അംഗീകാരങ്ങളും അവതാർ സൈനി നേടിയിട്ടുണ്ട്. കമ്പനിയുടെ പെന്‍റിയം പ്രോസസറിന്‍റെ രൂപകല്‍പ്പനയിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

Last Updated : Feb 29, 2024, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.