ETV Bharat / bharat

ബഹിരാകാശം തുറന്നിടുന്ന വാണിജ്യ സാധ്യതകൾ; 'ഇന്ത്യയുടെ മൂൺ മാൻ' മനസുതുറക്കുന്നു - മയിൽസ്വാമി അണ്ണാദുരൈ

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഭാവിയെന്ത്? ഇടിവി ഭാരത് പ്രതിനിധി ശങ്കരനാരായണൻ സുഡലൈയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇന്ത്യയുടെ മൂൺ മാൻ എന്നറിയപ്പെടുന്ന മയിൽസ്വാമി അണ്ണാദുരൈ വിശദീകരിക്കുന്നു...

Moon Man of India  Mylswamy Annadurai  Space Science as Career  മയിൽസ്വാമി അണ്ണാദുരൈ  ഇന്ത്യയുടെ മൂൺ മാൻ
ETV Bharat Interview Moon Man Mylswamy Annadurai
author img

By ETV Bharat Kerala Team

Published : Feb 25, 2024, 9:50 PM IST

Updated : Feb 26, 2024, 9:08 AM IST

ചെന്നൈ: ബഹിരാകാശ ഗവേഷണം ഒരു വാണീജ്യ മേഖലയാകുമെന്ന് ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പോലും ആരും കരുതിയിരുന്നില്ല. ബഹിരാകാശത്തെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം ഐഎസ്ആർഒ നാസ തുടങ്ങിയ ഏജൻസികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ സ്പേസ് എക്‌സ്, വിർജിൻ തുടങ്ങിയ ആഗോള ഭീമന്മാർ ബഹിരാകാശത്തിന്‍റെ അനന്തമായ കച്ചവട സാധ്യതകൾ മുന്നിൽക്കണ്ട് രംഗത്തുവന്നപ്പോൾ കഥമാറി.

ഇപ്പോൾ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ബഹിരാകാശം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കുന്ന സാഹചര്യമുണ്ട്. ഏതാനും ദിവസം മുൻപ് കേന്ദ്രസർക്കാർ ബഹിരാകാശ മേഖലയില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഇളവ് വരുത്തിയത് ഇതിനുള്ള വഴിവെട്ടലാണ്. ഫെബ്രുവരി 21 നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

എഫ്‌ഡിഐ നയ പരിഷ്‌കരണം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ പ്രതീക്ഷ. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന വ്യവസായങ്ങള്‍ രാജ്യത്ത് വളരും. ഇത്തരം നിര്‍മാണ കമ്പനികളിലേക്ക് കൂടുതല്‍ നിക്ഷേപവുമെത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ മുൻ ഡയറക്‌ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈയുടെ വാക്കുകൾ പ്രസക്തമാകുന്നത്. ഇടിവി ഭാരത് പ്രതിനിധി ശങ്കരനാരായണൻ സുഡലൈയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ബഹിരാകാശ മേഖലയെക്കുറിച്ചും അവിടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യയുടെ മൂൺ മാൻ എന്നറിയപ്പെടുന്ന മയിൽസ്വാമി അണ്ണാദുരൈ വിശദീകരിച്ചു.

അഭിമുഖത്തിലെ പ്രസക്‌ത ഭാഗങ്ങൾ:

  • ചോദ്യം: ബഹിരാകാശ ഗവേഷണത്തിനുള്ള ചില മേഖലകളിൽ കേന്ദ്ര സർക്കാർ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. ഇത് ഈ മേഖലയില്‍ എന്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് താങ്കളുടെ പ്രതീക്ഷ?

ഡോ. അണ്ണാദുരൈ: സമീപകാല ഉദാഹരണങ്ങളിൽ നിന്ന് തന്നെ ഇതിന് ഉത്തരം നൽകാനാകും. ആഗോള കൊവിഡ് മഹാമാരിയുടെ കാലത്തും പുരോഗതി കൈവരിച്ച ഒരു മേഖലയുണ്ടെങ്കിൽ അത് ബഹിരാകാശ വ്യവസായമാണ്. കഴിഞ്ഞ 65 വർഷത്തിനിടെ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണത്തിൻ്റെ 40 ശതമാനത്തിലധികം വിക്ഷേപിച്ചത് കൊവിഡിന് ശേഷമുള്ള മൂന്ന് വർഷത്തിനുള്ളിലാണ്. 90 ശതമാനത്തിലധികം ഉപഗ്രഹങ്ങളും അയച്ചത് എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, വൺ വെബ് തുടങ്ങിയ സ്വകാര്യ ബഹിരാകാശ കമ്പനികളാണ്. ഇന്ത്യയിൽ ബഹിരാകാശ മേഖല സർക്കാർ നിയന്ത്രണത്തിലാണെങ്കിൽ പോലും പുരോഗമനപരമായ നിരവധി ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നമ്മൾ ബഹിരാകാശ പേടകങ്ങൾ അയയ്ക്കുന്നു. നമുക്ക് ആവശ്യമായ നിരവധി ഉപഗ്രഹങ്ങൾ നമ്മൾ തന്നെ നിർമ്മിച്ചിട്ടുണ്ട്. വിദേശ നിക്ഷേപം വാണിജ്യപരമായി പുരോഗതി കൈവരിക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു കാലത്ത് വിമാനങ്ങൾ വ്യോമസേനയ്ക്ക് വേണ്ടി മാത്രമായിരുന്നു, എങ്കിലും പിന്നീട് അവ സാധാരണക്കാരുടെ കൂടി ഗതാഗത മാർഗ്ഗമായി മാറി. ബഹിരാകാശ മേഖലയിലും ഏതാണ്ട് സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങൾ ഇതിൽ മുന്നിട്ടുനിൽക്കുമ്പോൾ ഇന്ത്യയ്ക്ക് പിന്നിലാകാനാകില്ല. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വ്യവസായത്തിൽ സ്വകാര്യമേഖലയ്ക്കും സംഭാവന നൽകാൻ കഴിയുന്ന തരത്തിലാണ് ആദ്യഘട്ടത്തിൽ അവർ മാറ്റം കൊണ്ടുവരുന്നത്.

വിദേശ നിക്ഷേപത്തിൻ്റെ കാര്യത്തിൽ മികച്ച പ്രകടനത്തിന് അവസരമുണ്ട്. സാങ്കേതികമായി ഇന്ത്യക്കാർക്കും പങ്കാളികളാകം. ഇന്ത്യയിലെ ബിസിനസുകളുടെ പ്രകടനം മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു. തമിഴ്‌നാട്ടിലെ കുലശേഖരത്താണ് ലോഞ്ച് പാഡ് സ്ഥാപിക്കുന്നത്. വാണിജ്യ നിക്ഷേപങ്ങൾ, ലഭിക്കുമ്പോള്‍ അത് ഇന്ത്യക്കാരെ ബഹിരാകാശ പര്യവേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

  • ചോദ്യം: ബഹിരാകാശ പര്യവേക്ഷണം ശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നില്ല. സൈനിക ആവശ്യത്തിനുള്ളതടക്കമുള്ള ഉപഗ്രഹങ്ങള്‍ കണക്കിലെടുക്കുമ്പോൾ ദേശീയ സുരക്ഷയും ഇതില്‍ ഉൾപ്പെടുന്നു. ഈ പരിതസ്ഥിതിയിൽ സർക്കാർ ഇടപെടലില്ലാതെ വിദേശ നിക്ഷേപം അനുവദിക്കുന്നത് പ്രായോഗികമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഡോ. അണ്ണാദുരൈ: ഇതൊരു വെല്ലുവിളിയാണ്. ഇത് ഏതാണ്ട് മൊബൈൽ ഫോണുകൾ പോലെയാണ്. സുരക്ഷയ്ക്കും വ്യക്തിഗത ഉപയോഗത്തിനും ഉപയോഗപ്രദമാണ്. ഈയിടെയായി രംഗത്തുവന്ന ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലയെ നിയന്ത്രിക്കേണ്ടത് സർക്കാരിൻ്റെ മുന്നിലുള്ള അനിവാര്യതയാണ്. ധാരാളമായി ഉൽപ്പാദിപ്പിക്കേണ്ടിവരുമ്പോൾ പുതിയ തന്ത്രങ്ങളും സാങ്കേതികതകളും വരണം. സെൽ ഫോണുകളും വിമാന യാത്രയും പോലെ അവ നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇന്നത്തെ കാലഘട്ടത്തിൽ, എല്ലാ നിക്ഷേപവും വികസനവും സർക്കാരിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല, സ്വകാര്യ സംഭാവനയും ആവശ്യമാണ്.

  • ചോദ്യം: ബഹിരാകാശ മേഖല ഇന്ത്യയിലേക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കാനുള്ള സാധ്യത പുതിയ തൊഴിൽ അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സാഹചര്യത്തിൽ, വിദ്യാർഥികൾ ഈ മേഖലയെ എങ്ങനെ സമീപിക്കണം? ഇതിൽ അവരുടെ കരിയർ കെട്ടിപ്പടുക്കാൻ അവർ എന്താണ് പഠിക്കേണ്ടത്?

ഡോ. അണ്ണാദുരൈ: ബി.ടെക് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് അവസരമുണ്ട്. ബിരുദാനന്തര ബിരുദത്തിൽ ഏറോനോട്ടിക്കൽ, എയ്‌റോ സ്പേസ് തുടങ്ങിയ കോഴ്‌സുകൾ തെരഞ്ഞെടുക്കാം. തിരുവനന്തപുരത്തെ ഐഎസ്ആർഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പഠിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നല്ലതാണ്. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് സർക്കാർ, സ്വകാര്യ ബഹിരാകാശ മേഖലയിൽ ജോലി ലഭിക്കും. അതിൽ, അവർ മികച്ച പ്രകടനം നടത്തിയാൽ, അവർക്ക് നാസയിലേക്കടക്കം വാതിലുകള്‍ തുറക്കപ്പെടുന്നു.

  • ചോദ്യം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പുരോഗതിയെപ്പറ്റി വിശദീകരിക്കാമോ?

ഡോ. അണ്ണാദുരൈ: ഗഗൻയാൻ പദ്ധതിയുടെ അവസാന ഘട്ടത്തിൽ ക്രയോജനിക് മെഷീൻ ഉപയോഗിക്കും. ഈയിടെ ചന്ദ്രയാൻ-3 പ്രോഗ്രാമിൽ പോലും, അതിൻ്റെ പരീക്ഷണങ്ങളെ ഹ്യൂമൻ റേറ്റഡ് ആയിട്ടാണ് സമീപിച്ചത്. ലോഞ്ച് വെഹിക്കിൾ ട്രാൻസിറ്റിലായിരിക്കുമ്പോൾ ബാഹ്യ താപനിലയിലെ മാറ്റങ്ങളോ ഇന്ധനത്തിലെ ചെറിയ മാറ്റങ്ങളോ ദൗത്യത്തെ തടസപ്പെടുത്തരുത്. ഈ പ്രശ്‌നം അതിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു.

ക്രയോജനിക് വിദ്യ 30-ലധികം പരിശോധനകൾക്ക് വിധേയമായി. അവസാനഘട്ട പരിശോധനയിൽ ക്രയോജനിക് മെഷീൻ മനുഷ്യനെ വഹിക്കാൻ യോഗ്യമായി. വ്യക്തിഗത പരിശോധനകൾ ഒരുമിച്ച് നടത്തിയാൽ മാത്രമേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ. ഈ വർഷം അവസാനത്തോടെ വയോമിത്ര എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ആളില്ലാ ബഹിരാകാശ പേടകത്തിൽ പരീക്ഷണത്തിന് അയക്കും. ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ അയയ്ക്കാൻ ശ്രമിക്കും. വായു മർദ്ദം, താപനില മുതലായവ ബഹിരാകാശ പേടകത്തിലെ റോബോട്ടിൽ എന്ത് സ്വാധീനം ചെലുത്തുന്നു, മനുഷ്യർ യാത്ര ചെയ്യുമ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഈ പരീക്ഷണത്തിലൂടെ ഉത്തരം നൽകാൻ കഴിയും.

  • ചോദ്യം: ബഹിരാകാശ വ്യവസായത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

ഡോ. അണ്ണാദുരൈ: കമ്പ്യൂട്ടറുകളും സെൽ ഫോണുകളും പോലുള്ള സാങ്കേതിക വിദ്യകൾ ആദ്യം വന്നത് ബഹിരാകാശ വ്യവസായത്തിലേക്കാണ്. പിന്നീടാണ് അവ വാണിജ്യപരമായി ലാഭകരമായത്. എഐ മംഗൾയാൻ വിക്ഷേപിച്ചത് മുതൽ തന്നെ ഐഎസ്ആർഒയ്ക്ക് ഒപ്പമുണ്ട്. മംഗൾയാൻ ചൊവ്വയുടെ അടുത്തെത്തുമ്പോൾ, അതിൽ നിന്ന് അയച്ച വിവരങ്ങൾ നമുക്ക് ലഭിക്കാൻ 20 മിനിറ്റ് എടുത്തേക്കാം. നമ്മൾ അതിന് തിരിച്ചൊരു കമാൻഡ് നൽകിയാൽ അതിനും 20 മിനിറ്റ് എടുക്കും. ഇത് ഏകദേശം 40 മിനിറ്റ് ദൈർഘ്യമുള്ള ഇടവേളയാണ്. ഈ സമയങ്ങളിൽ, ഭൂമിയിൽ നിന്നുള്ള നിർദേശങ്ങൾ പിന്തുടരുക അസാധ്യമാണ്. ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ മറുവശത്തായിരിക്കും അവസാന ഘട്ടം നടക്കുക. ആ ഘട്ടത്തിൽ അത് സ്വയമേവ അതിൻ്റെ സ്ഥാനം മനസ്സിലാക്കുകയും ചൊവ്വയുടെ ഗുരുത്വാകർഷണ ബലത്തിന്‍റെ അടിസ്ഥാനത്തിൽ സ്വയം നിയന്ത്രിച്ച് വേഗത കുറയുകയും സ്ഥിരത കൈവരിക്കുകയും ചെയ്യും. അങ്ങനെ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ് ഉപയോഗിക്കുന്നത്.

അതുപോലെ, ചന്ദ്രയാൻ പദ്ധതിയിൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്വയം നിയന്ത്രിക്കാൻ വേണ്ടി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചു. ഇതുവരെ ചെറിയ യന്ത്രങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യർ നേരിട്ട് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇപ്പോൾ ഇതിനായി നമ്മൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിക്കുന്നു. ക്രയോജനിക്‌സ് പോലുള്ള ഉപകരണങ്ങൾ പരിശോധിക്കുമ്പോൾ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ എഐ ഉപയോഗിക്കുന്നു. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ ദൗത്യങ്ങൾ നിരീക്ഷിക്കാൻ കമ്പ്യൂട്ടറുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ ലോകത്തിന് ആവശ്യമായ സാങ്കേതിക വിദ്യയുടെ ഇന്നത്തെ ഉപയോഗത്തിന് എയ്‌റോസ്‌പേസ് വ്യവസായം തുടക്കമിടുന്നു.

  • ചോദ്യം: ആഗോളതാപനം ഒരു പ്രധാന പ്രശ്‌നമായി ഉയർന്നുവരുന്നുണ്ടല്ലോ. സൂര്യനെപ്പറ്റി പര്യവേക്ഷണം ചെയ്യാനുള്ള ആദിത്യ-എൽ1 ദൗത്യത്തിൻ്റെ ഫലങ്ങൾ കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ നമ്മെ സഹായിക്കുമോ?

ഡോ. അണ്ണാദുരൈ: ഭൂമിയിലെ മാറ്റത്തേക്കാൾ ബഹിരാകാശത്തെ മാറ്റത്തെയാണ് ആദിത്യ എൽ1 നിരീക്ഷിക്കുന്നത്. ബഹിരാകാശത്തെ ഉപഗ്രഹങ്ങൾ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. അടുത്തിടെ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡിഎസ് ഭൂമിയുടെ താപനില പരിശോധിക്കുന്നു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ, 1.5 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച എൻഐഎസ്ആർ (നാസ ഇസ്രോ സിന്തറ്റിക് അപ്പേർച്ചർ റഡാർ) ഉപഗ്രഹം വിക്ഷേപിക്കും. ഐഎസ്ആർഒയും നാസയും സംയുക്തമായാണ് ഈ ഉപഗ്രഹം നിർമ്മിച്ചത്. ഓരോ 14 ദിവസത്തിലും അത് ഭൂമിയുടെ കാലാവസ്ഥയിലെ വ്യതിയാനം താരതമ്യം ചെയ്യുന്നു. ആഗോളതാപനം എത്രത്തോളം രൂക്ഷമാണെന്ന് മനസ്സിലാക്കാൻ ലോക രാജ്യങ്ങൾക്ക് ഇത് അവസരം നൽകുമെന്ന് ഞാൻ കരുതുന്നു. ഹിമാലയവും അൻ്റാർട്ടിക്കയും മാത്രമല്ല, വനങ്ങളുടെ താപനിലയും ഇതുവഴി രേഖപ്പെടുത്താനും താരതമ്യം ചെയ്യാനും കഴിയും.

Last Updated : Feb 26, 2024, 9:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.