ഹൈദരാബാദ് : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ED). ഡൽഹിയിലെ മദ്യനയത്തിൽ തനിക്ക് ലഭിച്ച ആനുകൂല്യങ്ങൾക്ക് പകരമായി ആം ആദ്‌മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നൽകിയതിൽ കെ കവിത ഇടപെട്ടിരുന്നെന്ന് ഇഡി വെളിപ്പെടുത്തി (Kavitha's Role In The Payment Of Rs.100 Crores To AAP Leaders, Looting To Get Them Later: ED Reveals).
ഡൽഹിയിലെ മദ്യനയത്തിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കാൻ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ എഎപി നേതാക്കളുമായി ചേർന്ന് കവിത ഗൂഢാലോചന നടത്തിയെന്നും ആനുകൂല്യങ്ങൾക്ക് പകരമായി ആം ആദ്‌മി നേതാക്കൾക്ക് 100 കോടി രൂപ നൽകുന്നതിൽ കെ കവിത പങ്കാളിയായെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം ഈ മാസം 15ന് ഹൈദരാബാദിൽ വച്ചായിരുന്നു ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന എംഎൽഎ കെ കവിതയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിനുശേഷം മാർച്ച് 16 ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതി ഈ മാസം 23 വരെ കവിതയെ ഇഡി കസ്‌റ്റഡിയിൽ വിടാൻ ഉത്തരവിട്ടിരുന്നു. ഈ മാസം 15നായിരുന്നു കവിതയുടെ ഹൈദരാബാദിലെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.
ആ സമയം കവിതയുടെ ബന്ധുക്കളും സഹപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി 245 സ്ഥലങ്ങളിൽ ഇഡി ഇതുവരെ തെരച്ചിൽ നടത്തിയിട്ടുണ്ട്. എഎപിയുടെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ എന്നിവരുൾപ്പെടെ 15 പേരാണ് കേസിൽ അറസ്‌റ്റിലായത്. ഒരു കുറ്റപത്രവും 5 അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചിട്ടുണ്ട്.
കൊള്ളയടിച്ച് വാങ്ങിയ 128.79 കോടി രൂപയുടെ സ്വത്തുക്കൾ തങ്ങൾ താത്‌കാലികമായി കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജനുവരി 24 നും ജൂലൈ 3 നും പുറപ്പെടുവിച്ച ഉത്തരവുകൾക്ക് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി അന്തിമരൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിലെ അന്വേഷണ നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ഇഡി പറഞ്ഞു.
ALSO READ:അരവിന്ദ് കെജ്‌രിവാളിന് 'വീണ്ടും' സമൻസ്; ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇഡി നോട്ടിസ് അയക്കുന്നത് 9-ാം തവണ