പുൽവാമ (ജമ്മു & കശ്‌മീർ) : ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിൽ ഇന്ന് രാവിലെയാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിനെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തെരച്ചിലിനിടെ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്‌തു.
മൂന്ന് തീവ്രവാദികൾ പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൈന്യത്തിന്‍റെയും സിആർപിഎഫിന്‍റെയും പൊലീസിന്‍റെയും 55 രാഷ്‌ട്രീയ റൈഫിൾസ് സംയുക്തമായി പ്രദേശം വളയുകയും ഇരുവശത്തുനിന്നും വെടിവയ്പ്പ് നടക്കുകയും ചെയ്‌തു. പുൽവാമ ജില്ലയിൽ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഷോപിയാൻ ജില്ലയിൽ ഒരു നാട്ടുകാരനല്ലാത്ത വ്യക്തിയും അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.
താഴ്‌വരയിൽ നിലവിൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ വർധിക്കുമ്പോഴും ഈ പ്രവർത്തനങ്ങൾ തടയുന്നതിനും ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനുമായി വിവിധ മേഖലകളിൽ സമാധാനവും ക്രമസമാധാനവും നിലനിർത്താൻ പൊലീസും സൈന്യവും രാവും പകലും പ്രവർത്തിക്കുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ്; നക്‌സല്‍ മേഖലയില്‍ സുരക്ഷ കടുപ്പിച്ചു : മഹാരാഷ്‌ട്രയിലെ മാവോയിസ്‌റ്റ് ഉൾപ്രദേശമായ ഗഡ്‌ചിരോളിയിൽ തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുമെന്ന വസ്‌തുത കണക്കിലെടുത്ത്, കനത്ത സുരക്ഷ ഏർപ്പടുത്തി. സുരക്ഷിതവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി നക്‌സൽ ബാധിത പ്രദേശങ്ങളിൽ സേനയെ വിന്യസിപ്പിച്ചതെന്ന് സുരക്ഷ സി 60 കമാൻഡോകളുടെ ചുമതലയുള്ള ഇൻസ്പെക്‌ടർ കൽപേഷ് ഖരോഡെ പറഞ്ഞു.
ഏപ്രിൽ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗഡ്‌ചിരോളിയിൽ സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്ന് മാസമായി തങ്ങൾ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നും, കാട്ടിൽ തെരച്ചിൽ നടത്തി സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷ ഉറപ്പുവരുത്താനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും തങ്ങൾ ഉപയോഗിക്കുന്ന സ്വിച്ച് ഡ്രോൺ 15 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനത്തിനുള്ളിൽ മാവോയിസ്‌റ്റുകൾ ഉണ്ടെങ്കിൽ ഡ്രോണുകളുടെ സഹായത്തോടെ തങ്ങൾക്ക് അവരെ കണ്ടെത്താനാകുമെന്നും കൽപേഷ് ഖരോഡെ പറഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ പോകുന്നവർക്ക് ഈ വഴിയുള്ളയാത്ര വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പോളിങ് ബൂത്തിൽ നിന്ന് നേരിട്ട് ഹെലികോപ്റ്ററുകൾ വഴി ഇവിഎമ്മുകൾ സ്‌ട്രോങ് റൂമിലേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ പതിയിരുന്നുള്ള ആക്രമണത്തിനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : ഭീകരാക്രമണം: തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ ടാക്‌സി ഡ്രൈവർക്ക് പരിക്ക്