ETV Bharat / bharat

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു - TERRORIST KILLED IN ENCOUNTER

author img

By ETV Bharat Kerala Team

Published : Sep 14, 2024, 3:51 PM IST

ബാരാമുള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

GUNFIGHT IN BARAMULLA  BARAMULLA ENCOUNTER  മൂന്ന് ഭീകരരെ വധിച്ച് സൈന്യം  ബാരാമുള്ളയിൽ ഭീകരരുമായി ഏറ്റുമുട്ടൽ
Representational Image (ANI)

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് (സെപ്‌റ്റംബർ 14) രാവിലെ ജമ്മു കശ്‌മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ബാരാമുള്ളയിലെ ചക് ധാപ്പർ ക്രീരി പഠാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ‌സൈനിക വൃത്തങ്ങൾ അറിയിച്ചു. ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ കൈയില്‍ നിന്നും തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കിഷ്‌ത്വാറിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ശിപായി അരവിന്ദ് സിങ്, ജൂനിയർ കമ്മിഷൻഡ് ഓഫിസർ സുബേദാർ വിപൻ കുമാ‌ർ എന്നിവരാണ് വീരമൃത്യു വരിച്ചത്. മാത്രമല്ല ഭീകരാക്രമണത്തിൽ രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരുടെ നില​ ഗുരുതരമല്ലെന്നും ഇവർ സെെനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു.

പിങ്ഗ്‌നല്‍ ദുഗഡ വനമേഖലയിലെ നൈഡ്‌ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Also Read: കിഷ്‌ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സെനികർക്ക് വീര മൃത്യു, രണ്ട് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.