ETV Bharat / bharat

ഇലക്‌ടറൽ ബോണ്ട്; വിവരങ്ങള്‍ കൃത്യ സമയത്ത് പങ്കുവെക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ - Electoral Bond

ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി എസ്‌ബിഐ കോടതിയില്‍ അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.

Electoral Bond details  Election Commission  Chief Election Commissioner  SBI
Election Commission Will Disclose Details On Electoral Bonds In Time
author img

By ETV Bharat Kerala Team

Published : Mar 13, 2024, 7:39 PM IST

ജമ്മു : ഇലക്‌ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ ലഭിച്ചെന്നും കൃത്യ സമയത്ത് അവ പങ്കുവെക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ എസ്ബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം. വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി എസ്‌ബിഐ കോടതിയില്‍ അറിയിച്ചിരുന്നു.

'മാർച്ച് 12-ന് ഉള്ളിലാണ് എസ്ബിഐ ഡാറ്റ സമർപ്പിക്കേണ്ടിയിരുന്നത്. അവർ കൃത്യസമയത്ത് തന്നെ ഞങ്ങൾക്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഡാറ്റകള്‍ ഞാന്‍ പരിശോധിച്ച ശേഷം കൃത്യസമയത്ത് വെളിപ്പെടുത്തും.' രാജീവ് കുമാർ ജമ്മുവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ജമ്മു കാശ്‌മീരിലെ ഒരുക്കങ്ങൾ വിലയിരുത്താനാണ് രാജീവ് കുമാർ ഇവിടെയെത്തിയത്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നമ്മൾ തയ്യാറാണ്. രാജ്യത്തുടനീളം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഞങ്ങൾ ഉറപ്പാക്കും. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ ഞങ്ങൾ ജമ്മു കാശ്മീർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. വ്യാജ വാർത്തകൾക്കെതിരെ തത്സമയം പ്രതികരിക്കാൻ എല്ലാ ജില്ലകളിലും സോഷ്യൽ മീഡിയ സെൽ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സ്ഥാനാർത്ഥികൾക്കും മതിയായ സുരക്ഷ നൽകുമെന്നും കേന്ദ്ര സേനയെ വിന്യസിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു. ജമ്മു കാശ്‌മീരിലെ വാലറ്റുകൾ വഴിയുള്ള ഓൺലൈൻ പണമിടപാടുകളിൽ കർശനമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 85 വയസിന് മുകളിലുള്ളവർക്കും അംഗ വൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ജമ്മു കാശ്‌മീരില്‍ ഒരുക്കുമെന്നും രാജീവ് കുമാർ അറിയിച്ചു.

Also Read : മൊത്തം 22,217 ഇലക്‌ടറല്‍ ബോണ്ടുകള്‍,പണമാക്കിയത് 22,030 ; എസ്ബിഐ സുപ്രീം കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.