ന്യൂഡൽഹി : രാജ്യവ്യാപകമായി നാളെ ഇടത് വിദ്യാർഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്. നീറ്റ്-നെറ്റ് പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ചാണ് ഇടത് വിദ്യാർഥി സംഘടനകൾ പഠിപ്പുമുടക്കി സമരം നടത്തുന്നത്. എസ്‌എപ്‌ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്‌തത്.
നീറ്റ്-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്ത് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളെ ബന്ദ് നടത്തുന്നത്. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ എസ്‌എഫ്ഐ രാജ് ഭവനിലേക്ക് മർച്ചും നടത്തും.