ന്യൂഡൽഹി: ഭൂഷൺ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്‍റെ 4,025 കോടി രൂപയുടെ സ്വത്തുക്കൾ ജെഎസ്‌ഡബ്ല്യു സ്റ്റീലിന് തിരികെ നല്‍കിയതായി ഇഡി. സുപ്രീം കോടതിയുടെ അംഗീകാരത്തെ തുടര്‍ന്നാണ് നടപടി.
കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസിന്‍റെ (സിഐആർപി) ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്‌സി കോഡ് (ഐബിസി) പ്രകാരം പാപ്പരാകുന്ന കമ്പനിയുടെ ആസ്‌തികളിലേക്കുള്ള പരിഹാര അപേക്ഷകരായിരുന്നു ജെഎസ്‌ഡബ്ല്യു സ്റ്റീൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭൂഷൺ സ്റ്റീൽ ആൻഡ് പവറിനും അതിന്‍റെ പ്രമോട്ടർമാർക്കുമെതിരെ നടത്തിയ അന്വേഷണത്തിൽ ബാങ്ക് വായ്‌പാ തട്ടിപ്പ്, വ്യക്തിഗത നിക്ഷേപങ്ങൾക്കായി ഫണ്ടുകൾ വഴിതിരിച്ചുവിടൽ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ ചുമത്തി ഇഡി സ്വത്തുക്കൾ കണ്ടുകെട്ടിയത്.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഈ നിർദേത്തിന് സ്വത്തുകള്‍ ജെഎസ്‌ഡബ്ല്യു സ്റ്റീലിന് വിടാനുള്ള ഇഡി അപേക്ഷയില്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി അനുമതി നൽകിയത്.
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണ വിഭാഗമായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കമ്പനിക്കും പ്രമോട്ടർമാർക്കും എതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നാണ് ഭൂഷൺ സ്റ്റീൽ ആൻഡ് പവിറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്.
Also Read: മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസ്; 387.99 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി