ETV Bharat / bharat

കെജ്‌രിവാളിന് അഞ്ചാമതും ഇഡി സമൻസ് അയച്ചു ; നീക്കം മദ്യനയ അഴിമതിക്കേസില്‍ - കള്ളപ്പണം വെളുപ്പിക്കൽ കേസ്

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയച്ചു. നേരത്തെ അയച്ചിരുന്ന നാല് സമൻസുകളും കെജ്രിവാൾ ഒഴിവാക്കിയിരുന്നു. ഇ ഡി നീക്കത്തെ "നിയമവിരുദ്ധം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Arvind Kejriwal  Kejriwal  ED  Enforcement Directorate  മദ്യനയ അഴിമതിക്കേസ്  കള്ളപ്പണം വെളുപ്പിക്കൽ കേസ്  അരവിന്ദ് കെജ്രിവാൾ
കെജ്രിവാളിന് അഞ്ചാമതും ഇഡി സമൻസ് അയച്ചു
author img

By ETV Bharat Kerala Team

Published : Jan 31, 2024, 4:29 PM IST

Updated : Jan 31, 2024, 10:24 PM IST

ന്യൂഡല്‍ഹി : എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അഞ്ചാമതും സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു (The ED Has Issued A Fresh And The Fifth Summons To Delhi Chief Minister Arvind Kejriwal).2023 ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 21 തീയതികളിൽ ഫെഡറൽ ഏജൻസി പുറപ്പെടുവിച്ച നാല് സമൻസുകളും ആം ആദ്‌മി പാർട്ടിയുടെ (എഎപി) ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാളിന് ഒഴിവാക്കിയിരുന്നു. ഈ നോട്ടീസുകളെ അദ്ദേഹം "നിയമവിരുദ്ധം" എന്നാണ് വിശേഷിപ്പിച്ചത്. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് പുതിയ സമൻസ് (He Had Called These Notices "illegal").

മദ്യക്കച്ചവടക്കാർക്ക് ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ 2021-22ലെ എക്സൈസ് നയം ചിലര്‍ക്ക് അനുകൂലമായെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ആം ആദ്‌മി പാർട്ടി നിഷേധിച്ചിരുന്നു. ഈ നയം പിന്നീട് റദ്ദാക്കുകയും ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തത്.

2023 ഒക്‌ടോബറിലാണ് കെജ്രിവാളിന് ഇ ഡി ആദ്യം സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് എഎപി മേധാവിയെ ഏപ്രിലില്‍ സിബിഐ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ഏജന്‍സി പ്രതിയാക്കിയിരുന്നില്ല. ഇതേ കേസില്‍ മുതിര്‍ന്ന എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒക്‌ടേബര്‍ 4 ന് എഎപി രാജ്യസഭാ എം പി സഞ്ജയ് സിങ്ങും പിടിയിലായി. തന്നെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌താൽ പാർട്ടിയും ഡൽഹി സർക്കാരും ജയിലിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.

ALSO READ : ഭൂമി കുംഭകോണം; 'ജനുവരി 31ന് താന്‍ ചോദ്യം ചെയ്യലിന് ഹാജരാകും'; ഇഡി സമന്‍സിന് മറുപടി നല്‍കി ഹേമന്ത് സോറന്‍

Last Updated : Jan 31, 2024, 10:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.