ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലേക്ക് തിരിച്ചു. ആസിയാന്‍-ഇന്ത്യ, കിഴക്കനേഷ്യന്‍ ഉച്ചകോടിക്കായാണ് അദ്ദേഹത്തിന്‍റെ ലാവോസ് സന്ദര്‍ശനം.
ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് നയത്തിന്‍റെ പത്താം വാര്‍ഷിക വേളയാണ് ഇതെന്ന് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിന്‍റെ പുരോഗതി ആസിയാന്‍ നേതാക്കളുമായി ചേര്‍ന്ന് പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഭാവി സഹകരണം സംബന്ധിച്ച പ്രവര്‍ത്തന പരിപാടികളും തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്തോ-പസഫിക് മേഖലകളിലെ സമാധാനം, സുസ്ഥിരത, അഭിവൃദ്ധി എന്നിവ നേരിടുന്ന വിഷയങ്ങള്‍ കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇന്ത്യയ്ക്ക് ഈ മേഖലയുമായി സാംസ്‌കാരികവും പൗരാണികവുമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ലാവോയിലെ ജനതയ്ക്ക് ഇന്ത്യയുടെ ബുദ്ധമതവും രാമായണവും മറ്റുമായി വളരെ അടുപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാവോ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് നയം ഇന്ത്യയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്നും മോദി പറഞ്ഞു. ലാവോസ് സന്ദര്‍ശനത്തിനിടെ വിവിധ ലോകനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ലാവോസ് പ്രധാനമന്ത്രി സൊനാക്ഷി സിഫാന്‍ഡോണിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. 21മത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയിലും 19മത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാന്‍ വേണ്ടിയാണ് മോദിയെ ക്ഷണിച്ചത്.
Also Read: കോണ്‍ഗ്രസ് പരാദ ജീവി; സഖ്യകക്ഷികളെ വിഴുങ്ങുന്നുവെന്നും നരേന്ദ്ര മോദി