ETV Bharat / bharat

ബസിൻ്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് മദ്യപന്‍; 9 കാൽനട യാത്രക്കാർക്ക് പരിക്ക് - Drunk Passenger Grabs Bus Steering - DRUNK PASSENGER GRABS BUS STEERING

മദ്യപിച്ച് ബസില്‍ കയറിയ യാത്രക്കാരന്‍ ഡ്രൈവറോട് തര്‍ക്കിക്കുന്നതിനിടെ ബസിന്‍റെ സ്റ്റിയറിങ് വീലിൽ പിടിച്ച് തിരിക്കുകയായിരുന്നു.

MUMBAI BUS ACCIDENT  DRUNK PASSENGER ATTACK MUMBAI BUS  മുംബൈ ബസ് മദ്യപന്‍ അതിക്രമം  മുംബൈ ലാല്‍ബാഗ് ഏരിയ ബസ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 1:06 PM IST

Updated : Sep 2, 2024, 2:04 PM IST

മുംബൈ: മദ്യപിച്ചെത്തിയ യാത്രക്കാരന്‍റെ അതിക്രമത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസിടിച്ച് ഒമ്പത് കാൽനടയാത്രക്കാർക്ക് പരിക്ക്. മുംബൈയിലെ ലാല്‍ ബാഗ് ഏരിയയിലാണ് സംഭവം. ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിൽ നിന്ന് സിയോണിലെ റാണി ലക്ഷ്‌മിഭായ് ചൗവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

മദ്യപിച്ച് ബസില്‍ കയറിയ യാത്രക്കാരന്‍ ഡ്രൈവറോട് തര്‍ക്കിക്കുന്നതിനിടെ ബസിന്‍റെ സ്റ്റിയറിങ് വീലിൽ പിടിച്ച് തിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാരെയും സമീപത്തെ കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കലചൗക്കി പൊലീസ് അറിയിച്ചു.

Also Read : വിമാനത്തില്‍ എയർ ഹോസ്റ്റസിനെ കയ്യേറ്റം ചെയ്‌ത് മദ്യപന്‍; ഇനി യാത്ര ചെയ്യാനാവില്ല...

Last Updated : Sep 2, 2024, 2:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.