ETV Bharat / bharat

ജാര്‍ഖണ്ഡ് ട്രെയിന്‍ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

പ്രധാന മന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി

Jharkhand train accident  train accident  Droupadi Murmu  ജാർഖണ്ഡ് ട്രെയിൻ അപകടം  ട്രെയിൻ അപകടം
President Murmu Condoles Loss of Lives in Jharkhand Train Accident
author img

By ANI

Published : Feb 29, 2024, 7:27 AM IST

ഡൽഹി : ജാർഖണ്ഡിലെ ട്രെയിൽ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി (President Murmu Condoles Loss of Lives in Jharkhand Train Accident). ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോട് താൻ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, അപകടത്തിൽ പരിക്കേറ്റവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നുമാണ് രാഷ്ട്രപതി എക്‌സിൽ പോസ്റ്റ് ചെയ്‌തത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ കൂടെയാണ് എന്‍റെ എൻ്റെ ചിന്തകൾ' എന്നാണ് പ്രധാന മന്ത്രി പോസ്റ്റിൽ പറഞ്ഞത്. ബുധനാഴ്‌ചയാണ് ജാർഖണ്ഡിലെ ജാംതാര-കർമാതന്ദ് കൽജാരിയ റെയിൽവേ ക്രോസിന് സമീപം ട്രെയിനിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.

പൊലീസും,റെയിൽവേ ഉദ്യോഗസ്ഥരും, ജില്ല ഭരണകൂട സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ ശശി ഭൂഷൺ മെഹ്‌റ പറഞ്ഞു. കല്‍ജാരിയ റെയിൽവേ ക്രോസില്‍ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങി പാളത്തിലൂടെ നടക്കവേ മറ്റൊരു ലോക്കൽ ട്രെയിന്‍ ഇടിച്ചാണ് യാത്രക്കാർ മരിച്ചതെന്ന് സബ് ഡിവിഷണൽ ഓഫിസർ (SDO) അനന്ത് കുമാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ ഒരു ഹെൽപ് ലൈൻ നമ്പർ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി പ്രതികരിച്ചു. 'ട്രെയിൻ അപകട വാർത്തയിൽ (Jharkhand Train Accident) വളരെ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെ ആത്മാവിന് ദെെവം ശാന്തി നൽകട്ടെ, അവരുടെ കുടുംബങ്ങൾക്ക് ഈ ദുർഘട നിമിഷം താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ' എന്നാണ് അദ്ദേഹം അറിയിച്ചത്.

Also Read: ഝാര്‍ഖണ്ഡിലെ ജാംതാര-കര്‍മത്നാടില്‍ ട്രെയിനിടിച്ച് രണ്ട് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.