ETV Bharat / bharat

ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സൽ വഴി സ്വർണക്കടത്ത്; പിടികൂടിയത് 16 കിലോ സ്വർണവും 39 കിലോ വെള്ളിയും

ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടത്തിയ 10.66 കോടിയോളം രൂപയുടെ സ്വർണവും വെള്ളിയും പിടിച്ചെടുത്തു. ഇറക്കുമതി ചെയ്‌തത്‌ 56 ഇലക്ട്രിക് മീറ്ററുകള്‍.

Gold Smuggling From Hongkong  Gold in Electric Meter  സ്വർണ്ണക്കടത്ത്  ഇലക്ട്രിക് മീറ്ററിൽ സ്വർണം
DRI Seized Gold and Silver Worth 10 Crore
author img

By ETV Bharat Kerala Team

Published : Jan 29, 2024, 8:15 AM IST

ന്യൂഡൽഹി: പാഴ്‌സൽ വഴി ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ കോടികളുടെ സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു (DRI Seized Gold and Silver Worth 10 Crore).

ഇന്നലെയാണ് (ഞായർ) മീറ്ററുകൾ അടങ്ങിയ പാഴ്‌സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്‌റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്‌തത്‌. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. എന്നാലേക പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത് (Gold Smuggling via Parcel).

"ഈ 56 ഇലക്ട്രിക് മീറ്ററുകളുടെ പുറം കവറുകൾ കറുപ്പ് നിറത്തിൽ പെയിൻ്റ് ചെയ്‌തു. കവറുകളുടെ പെയിൻ്റ് ചുരണ്ടിയപ്പോൾ, ഉരുക്കിന് സമാനമായ വെളുത്ത നിറമുള്ള ലോഹം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ കവറുകൾ സ്വർണവും വെള്ളിയും കൊണ്ടുള്ള, ഏകദേശം 30:70 എന്ന അനുപാതത്തിലുള്ള ലോഹസങ്കരം (അലോയ്) കൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്തി.” ഡിഐആർഐ വ്യക്തമാക്കി.

സുസംഘടിതമായ സംഘമാണ് സ്വർണക്കടത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അവർ സ്വർണത്തിൻ്റെ നിറം മഞ്ഞയിൽ നിന്ന് വെള്ളയിലേക്ക് മാറ്റാൻ വെള്ളിയിൽ അലോയ് ചെയ്യാറുണ്ടായിരുന്നു. ഈ വെള്ള നിറത്തിലുള്ള അലോയ് ഇലക്ട്രിക് മീറ്ററിൻ്റെ കവർ നിർമ്മിക്കാൻ ഉപയോഗിച്ചു, സംശയം തോന്നാതിരിക്കാൻ കറുപ്പ് പെയിൻ്റ് അടിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.

Also Read: പൊളിക്കാനെടുത്ത വീട്ടിൽ നിന്ന് സ്വർ നാണയങ്ങൾ മോഷ്‌ടിച്ചു; തൊഴിലാളികൾ അറസ്‌റ്റിൽ

5 കോടിയുടെ സ്വർണ ബിസ്‌കറ്റുകൾ: കഴിഞ്ഞ വെള്ളിയാഴ്‌ച (25/01/2024) ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയില്‍ നിന്ന് കോടികളുടെ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെ മൂന്നിടങ്ങളിലായി ഡയറക്‌ടർ ഓഫ് റവന്യൂ ഇൻ്റലിജൻസിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡുകളിലാണ് 5 കോടി രൂപ വിലമതിക്കുന്ന, 11.952 കിലോഗ്രാം ഭാരമുള്ള 72 സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് കൂച്ച് ബിഹാർ, അലിപുർദുവാർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തു. സഞ്ജു പ്രമാണിക്, മിസാനൂർ പ്രമാണിക്, റഫീഖുൽ ഇസ്‌ലാം, ഇസ്‌മായിൽ ഹഖ്, മതിയുർ റഹ്മാൻ എന്നിവരാണ് അറലസ്‌റ്റിലായത്. പ്രതികള്‍ എല്ലാവരും കൂച്ച് ബിഹാറിലെ താമസക്കാരാണ്.

രഹസ്യ വിവരത്തെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കൂച്ച് ബിഹാറിൽ നിന്ന് കൊൽക്കത്തയിലേക്ക് സ്വർണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രണ്ട് ഗ്രൂപ്പുകളായി വ്യത്യസ്‌ത റൂട്ടുകളിലൂടെ ചരക്ക് കടത്തി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.