ETV Bharat / bharat

തമിഴ്‌നാട് സീറ്റ് വിഭജനം : കോയമ്പത്തൂരിൽ ഡിഎംകെ, സിപിഎമ്മിന് ഡിണ്ടിഗല്‍ ; സിപിഐയ്‌ക്ക് പഴയ സീറ്റുകൾ - tamilnadu dmk alliance seat sharing

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിൽ ഡിഎംകെ മത്സരിക്കും

DMK Allots Dindigul to CPIM  Nagapattinam And Tiruppur to CPI  Lok Sabha Election  DMK allocated constituencies
DMK
author img

By ETV Bharat Kerala Team

Published : Mar 12, 2024, 6:16 PM IST

ചെന്നൈ (തമിഴ്‌നാട്) : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും ഇടത് പാർട്ടികളും തമ്മിൽ സീറ്റ്‌ ധാരണയായി. മധുരയും ഡിണ്ടിഗലും സിപിഎമ്മിനും നാഗപട്ടണം, തിരുപ്പൂർ എന്നിവ സിപിഐക്കും നൽകി. അതേസമയം സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കോയമ്പത്തൂർ ഡിഎംകെ എടുത്തു (DMK Allots Madurai, Dindigul to CPIM).

സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ എന്നിവർ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സീറ്റ്‌ ധാരണയായത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചർച്ച.

ALSO READ:തമിഴ്‌നാട്ടില്‍ ഡിഎംകെ സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസിന് 10 സീറ്റുകള്‍

ഭരണകക്ഷിയായ ഡിഎംകെ മുൻപ് സിപിഎം, സിപിഐ, വിസികെ എന്നിവയ്ക്ക് രണ്ട് സീറ്റുകൾ വീതവും ഐയുഎംഎൽ, കെഎംഡികെ, എംഡിഎംകെ എന്നിവയ്ക്ക് ഓരോ സീറ്റുമാണ് നൽകിയിരുന്നത്. കോൺഗ്രസിന് തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റും പുതുച്ചേരിയിൽ ഒരു സീറ്റും അനുവദിച്ചു. ഡിഎംകെ 21 സീറ്റുകളിലാണ് മത്സരിക്കുക.

ഒരിടത്ത് ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ കെഎംഡികെ നോമിനിയും മത്സരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.