അമേഠി : ഉത്തർ പ്രദേശിലെ അമേഠി ജില്ലയിൽ ക്ഷേത്ര ഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ, ഡിജെ വാൻ ഇലക്‌ട്രിക് ലൈനിൽ തട്ടി 9 കുട്ടികൾക്ക് ഷോക്കേറ്റു (9 Children Injured As DJ Van Comes In Contact With Live Wire). സംഗ്രാപൂരിലെ ശിവക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് ഡിജെ വാനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾക്കാണ് ഷോക്കേറ്റത്.
അയോധ്യാഭിക്ഷേക (Ayodhya consecration ceremony) ചടങ്ങുകളോടനുബന്ധിച്ച് ശിവക്ഷേത്രത്തിൽ നടന്ന " ഭണ്ഡാര " പടിപാടിക്ക് ശേഷം വൈകുന്നേരം കുട്ടികൾ വീട്ടിലേക്ക് മടങ്ങുന്ന വഴി സംഗ്രാപൂരിലാണ് അപകടം നടന്നത്. കുട്ടികൾ സഞ്ചരിച്ച ഡിജെ വാൻ പെട്ടന്ന് 11,000 ലൈനിൽ തട്ടുകയും , 9 കുട്ടികൾക്ക് ഷോക്കേൽക്കുകയും ചെയ്‌തു. കുട്ടികളെ ഉടൻ തന്നെ അമേഠി ജില്ല ആശുപത്രിയിൽ എത്തിച്ചു. ഷോക്കേറ്റവരിൽ ഒരു കുട്ടിയെ വിദഗ്‌ദ ചികിത്സയ്‌ക്കായി ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞിട്ടണ്ടെന്ന്, എക്‌സിലൽ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോ പ്രസ്ഥാവനയിൽ അമോഠി പൊലീസ് പറഞ്ഞു.
ഇന്നലെ ( ജനുവരി 22 തിങ്കൾ ) സംഗ്രാപൂരിലെ ശിവക്ഷേത്രത്തിൽ " ഭണ്ഡാര " പടിപാടി ഉണ്ടായിരുന്നെന്നും, അത് കഴിഞ്ഞ് മടങ്ങി വരും വഴി ഉണ്ടായ അപകടത്തിൽ ഷോക്കേറ്റ കുട്ടികളെ ഗൗരിഗഞ്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും, ഗുരുതരമായി പരിക്കേറ്റ നന്ദൻ സിംഗ് എന്ന കുട്ടിയെ ലഖ്‌നൗവിലെ ട്രോമ സെന്‍ററിലേക്ക് ( trauma center in Lucknow) അയച്ചെന്നും, മറ്റ് കുട്ടികൾ സുഖം പ്രാപിച്ച് വരുന്നെന്നുമാണ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലല്ലൻ സിംഗ് പറഞ്ഞത്.