ETV Bharat / bharat

റോഡില്‍ നിന്ന് തുപ്പല്‍ നക്കിപ്പിച്ചു, വായില്‍ ചാണകം തിരുകി; സംഭവം മധ്യപ്രദേശില്‍ - MP YOUTH MADE TO LICK SPIT

രംഗോളിയില്‍ തുപ്പല്‍ തെറിച്ചെന്ന് ആരോപിച്ച് യുവാവിനെ കൊണ്ട് തുപ്പല്‍ നക്കിപ്പിച്ചു. തുടര്‍ന്ന് യുവാവിന്‍റെ വായില്‍ ചാണകം തിരുകി. വീഡിയോ വൈറല്‍.

MOB FEED COW DUNG TO YOUTH  യുവാവിനെ തുപ്പല്‍ നക്കിപ്പിച്ചു  MADHYA PRADESH CRIMES  യുവാവിന്‍റെ വായില്‍ ചാണകം തിരുകി
Youth Forced To Lick Spit (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 7:59 PM IST

മധ്യപ്രദേശ്: രംഗോലിയില്‍ തുപ്പിയെന്ന് ആരോപിച്ച് യുവാവിനെ കൊണ്ട് തുപ്പല്‍ നക്കിപ്പിക്കുകയും വായില്‍ ചാണകം തിരുകകയും ചെയ്‌തു. ധാര്‍ ജില്ലയിലെ സാഗോർ പ്രദേശത്താണ് സംഭവം. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ സെക്ഷൻ 151 പ്രകാരം സമാധാനാന്തരീക്ഷം തകർത്തെന്നാരോപിച്ച് ഇരുവിഭാഗത്തെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

വീട്ടുകാര്‍ പറയുന്നതനുസരിച്ച് കരാറുകാരൻ്റെ കീഴിൽ കൂലിപ്പണി ചെയ്യുന്ന ആളാണ് യുവാവ്. ഇയാള്‍ റോഡരികില്‍ പുകയില ചവച്ച് തുപ്പിയപ്പോൾ അതിനടുത്ത് ഉണ്ടായിരുന്ന രംഗോലിയില്‍ തെറിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ റോഡില്‍ നിന്ന് തുപ്പല്‍ നക്കാന്‍ നിര്‍ബന്ധിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിനുശേഷം യുവാവിനെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ക്രമസമാധാനം തകർത്തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നേരിട്ട് ജയിലിലേക്ക് അയച്ചു. തിങ്കളാഴ്‌ച ജാമ്യത്തിൽ വിടാമെന്ന് ഉറപ്പുനൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Also Read: ദീപാവലിക്ക് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌തു, വൃദ്ധനെ യുവാക്കള്‍ തല്ലിക്കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.