ETV Bharat / bharat

ഹൈദരാബാദ് പ്രാന്തപ്രദേശങ്ങളിൽ 'ധർ ഗ്യാങ്' സാന്നിധ്യം; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ് - Dhar Gang Presence In Hyderabad - DHAR GANG PRESENCE IN HYDERABAD

ഹൈദരാബാദിൽ ക്രിമിനൽ സംഘമായ ധർ ഗ്യാങിന്‍റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് പൊലീസ്.

DHAR GANG PRESENCE  HYDERABAD SUBURBS  CRIMINAL GANG  ധർ ഗ്യാങ്
DHAR GANG PRESENCE IN HYDERABAD (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 3:36 PM IST

ഹൈദരാബാദ് : നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ കുപ്രസിദ്ധമായ ധർ ഗ്യാങിന്‍റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് റാച്ചകൊണ്ട, സൈബരാബാദ് പ്രദേശങ്ങളിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താനും അധികാരികൾ തീരുമാനിച്ചു.

ഒന്നിലധികം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിന് പേരുകേട്ട ധർ ഗ്യാങ് സബർബൻ മേഖലകളിൽ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് നിരീക്ഷണം വർധിപ്പിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്‌ച (ജൂൺ11) രാത്രി ഹയാത്‌നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സംഘത്തിലെ അംഗങ്ങളെ കണ്ടതായി വൃത്തങ്ങൾ അറിയിച്ചു.

നഗരത്തിൽ നിന്ന് വിട്ട് മാറി നിൽക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ധർ ഗ്യാങ് മോഷണം നടത്തുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള അഞ്ചോളം പേർ അടങ്ങുന്ന സംഘം പകൽ സമയങ്ങളിൽ താത്കാലിക താമസ സ്ഥലങ്ങളിൽ താമസിക്കുകയും ഇരുട്ടിന്‍റെ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

അക്രമികൾ വീടിന്‍റെ ചുവരുകളിൽ അള്ളിപ്പിടിച്ച് കയറുകയും അങ്ങനെ വീട്ടില്‍ കടന്ന് വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഏറ്റുമുട്ടിയാൽ മാരകമായ ബലപ്രയോഗം നടത്താനുള്ള അവരുടെ സന്നദ്ധതയാണ് സംഘം കുപ്രസിദ്ധരാകാന്‍ കാരണം.

ധർ ഗ്യാങ് കവർച്ചകളിൽ ഇരയായവർ വിലപിടിപ്പുള്ള വസ്‌തുക്കളും പണവും നഷ്‌ടമായതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ ജാഗ്രത പാലിക്കാൻ നിയമപാലകർ പ്രദേശവാസികളോട് നിർദേശിച്ചു. രാത്രി വൈകി വാതിലിൽ മുട്ടുന്നവരുടെ ഐഡന്‍റിറ്റി പരിശോധിക്കാനും സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 100 ​​എന്ന നമ്പറിൽ വിളിച്ച് പൊലീസിൽ അറിയിക്കാനും ജനങ്ങളോട് പൊലീസ് നിർദേശിച്ചു.

നിയമ നിർവ്വഹണ ഏജൻസികൾ സ്വീകരിക്കുന്ന ഉയർന്ന ജാഗ്രതയും മുൻകരുതൽ നടപടികളും, ധർ ഗ്യാങ് പോലുള്ള സംഘടിത ക്രിമിനൽ ഘടകങ്ങൾ ഉയർത്തുന്ന അപകടസാധ്യത ലഘൂകരിച്ച് ഹൈദരാബാദിൻ്റെ സബർബൻ പ്രദേശങ്ങളിലെ താമസക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

ALSO READ : ബൈക്കിലെത്തി തോക്കുചൂണ്ടി കവര്‍ച്ച; ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റുകളില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.