ന്യൂഡൽഹി: ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ഇന്ന് പുലര്‍ച്ചെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇതിന് പിന്നാലെ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി ഇറക്കി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന 6E2211 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഇൻഡിഗോ പ്രസ്‌താവനയിലൂടെ അറിയിച്ചു. പുലര്‍ച്ച 5:35ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ എമർജൻസി ഡോർ വഴി ഒഴിപ്പിച്ചു.
യാത്രക്കാരെല്ലാരും തന്നെ സുരക്ഷിതരാണ്. ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്‍റെയും ബോംബ് നിര്‍വീര്യമാക്കല്‍ സ്ക്വാഡിന്‍റെയും നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ALSO READ : വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; കേസെടുത്തു - Aeroplane Emergency Door