ന്യൂഡല്‍ഹി: സ്‌കൂള്‍ പരീക്ഷയ്ക്ക് പ്രവേശന കാര്‍ഡ് അനുവദിക്കാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം(Delhi student suicide case). പ്രിന്‍സിപ്പലിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ശങ്കര്‍ വിഹാറിലെ ആര്‍മി പബ്ലിക് സ്കൂളിന് മുന്നില്‍ ആത്മഹത്യ ചെയ്‌തവിദ്യാര്‍ത്ഥിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം സംഘടിപ്പിച്ചത്(Army Public School, Shankar Vihar).
ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശങ്കര്‍ വിഹാര്‍ മേഖലയിലുള്ള വീട്ടിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പലിനെ നീക്കം ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് മരിച്ച വിദ്യാര്‍ത്ഥിയുടെ അമ്മാവന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഹരിയാനയിലെ മഹേന്ദ്രഗഡിലുള്ള വീട്ടിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു(Victim's kin hold protest march).
ശനിയാഴ്ച ആര്‍മി പബ്ലിക് സ്കൂളില്‍ നിന്ന് ബ്രിഗേഡിയറിന്‍റെ വസതി വരെ തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പലിനെ നീക്കം ചെയ്യാനും അവരെ തങ്ങളുടെ മുന്നില്‍ കൊണ്ടുവരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
മാര്‍ച്ചില്‍ നിരവധി പേര്‍ അണിചേര്‍ന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടിയെ നഷ്‌ടമായി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നും കൃഷ്‌ണകുമാര്‍ ചൂണ്ടിക്കാട്ടി. പ്രവേശന കാര്‍ഡിനായി സ്‌കൂളില്‍ ചെന്നപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായത്.
ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ശങ്കര്‍ വിഹാര്‍ ആര്‍മി പബ്ലിക് സ്‌കൂളിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ ഒരു കസേര തകര്‍ത്തതിന് വലിയ തുക പിഴ നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും പിതാവിന്‍റെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.