ETV Bharat / bharat

ആറ് സ്‌കൂളുകളില്‍ സ്ഫോടനമുണ്ടാകും, ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; പരിശോധന ശക്തം - DELHI SCHOOLS RECEIVE BOMB THREAT

ഡിസംബര്‍ 13, 14 തീയതികളിലായി ഡല്‍ഹിയിലെ ആറ് സ്‌കൂളുകളില്‍ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശം.

BOMB THREAT MAIL  bomb threat delhi  ബോംബ് ഭീഷണി  ഡല്‍ഹി സ്‌കൂള്‍ ബോംബ് ഭീഷണി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 8:47 AM IST

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. മണിക്കൂറുകളുടെ ഇടവേളയില്‍ ഇന്ന് രാവിലെയോടെ ആറ് സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്.

പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്‌ജ് സ്‌കൂൾ, ഡിപിഎസ് അമര്‍ കോളനി, ഡിഫൻസ് കോളനിയിലെ സൗത്ത് ഡല്‍ഹി പബ്ലിക് സ്‌കൂള്‍, സഫ്‌ദർജംഗിലെ ഡൽഹി പൊലീസ് പബ്ലിക് സ്‌കൂൾ, രോഹിണിയിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

പുലര്‍ച്ചെ 12.54നാണ് സ്‌കൂളുകളിലേക്ക് സന്ദേശം എത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളുകളിലെ പിടിഎ മീറ്റിങ്, സ്പോര്‍ട്‌സ് മീറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും സന്ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതായാണ് വിവരം. ഇന്നും നാളെയും സ്‌കൂളുകളില്‍ സ്ഫോടനമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തില്‍ ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.

ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളെ അറിയിച്ചു. പൊലീസ്, ഫയര്‍ ഫോഴ്സ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ പരിശോധന തുടരുകയാണ്.

ഒരാഴ്‌ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണ് ഇതെന്ന് വാര്‍ത്തകളോട് പ്രതികരിച്ച ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ കുട്ടികളെ കാര്യമായി തന്നെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉയരുന്നത് നിലവില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, ഇക്കഴിഞ്ഞ ഡിസംബര്‍ 9ന് 44 സ്‌കൂളുകള്‍ക്ക് നേരെയും ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിശദമായി നടത്തിയ പരിശോധനയില്‍ ഈ ഭീഷണികളെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ബോംബ് ഭീഷണികളും അനുബന്ധ അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഉൾപ്പെടെ സമഗ്രമായ ഒരു കർമപദ്ധതി വികസിപ്പിക്കാൻ ഇക്കഴിഞ്ഞ നവംബര്‍ 19ന് ഡൽഹി ഹൈക്കോടതി സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കാൻ എട്ട് ആഴ്‌ച സമയപരിധിയാണ് കോടതി നിശ്ചയിച്ചത്.

അഭിഭാഷകനായ അർപിത് ഭാർഗവ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് നരുലയുടെതായിരുന്നു നിര്‍ദേശം. സ്‌കൂൾ പ്രതിനിധികൾ, നിയമ നിർവഹണ ഏജൻസികൾ, മുനിസിപ്പൽ അധികാരികൾ, മറ്റ് സംസ്ഥാന വകുപ്പുകൾ എന്നിവയുൾപ്പെടെ പ്രസക്തമായ പങ്കാളികളുമായി കൂടിയാലോചിച്ച് കര്‍മപദ്ധതി വികസിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Also Read : ജയിലിൽ താടി വളർത്താൻ അനുവദിക്കണമെന്ന് തടവുകാരന്‍റെ ഹർജി; അനുകൂല വിധി നൽകി കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.