ന്യൂഡൽഹി: ഛത്തർപൂരിലെ പോസ്‌റ്റോഫീസിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) 1.5 കിലോ (ഏകദേശം 2,700) എംഡിഎംഎ ഗുളികകൾ പിടികൂടി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വനിതയും നൈജീരിയൻ പൗരനും അറസ്‌റ്റിലായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌ത്രീ നിരോധിത മയക്കുമരുന്നിന്‍റെ സ്വീകർത്താവ് ആയിരുന്നു. തുടർനടപടിയിൽ നൈജീരിയൻ പൗരനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 3,50,000 രൂപ കണ്ടെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻസിബി പറഞ്ഞു.
Read More : അനധികൃത മണൽവാരൽ സംഘം അറസ്റ്റിൽ