ETV Bharat / bharat

ഡൽഹി മെട്രോ നാലാം ഘട്ടം; ട്രെയിൻ സെറ്റുകളുടെ നിർമാണം ആരംഭിച്ചു

author img

By ETV Bharat Kerala Team

Published : Feb 26, 2024, 8:29 AM IST

ഡിഎംആർസിയുടെ മൂന്ന് വ്യത്യസ്‌ത ലൈനുകളിൽ സർവീസ് നടത്താനായി പുതിയ ട്രെയിൻ സെറ്റുകളുടെ നിർമാണം ആരംഭിച്ച് അൽസ്റ്റോം.

Delhi Metro Rail Corporation  Alstom Delhi Metro  Delhi Metro production trainsets  ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ  ഡൽഹി മെട്രോ അൽസ്റ്റോം
Alstom Delhi Metro

ന്യൂഡൽഹി : ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ (ഡിഎംആർസി/Delhi Metro Rail Corporation) നാലാം ഘട്ടത്തിനായി മെട്രോപോളിസ് ട്രെയിൻ സെറ്റുകളുടെ നിർമാണം ആരംഭിച്ചു. 2022 നവംബറിലാണ് ഇത് സംബന്ധിച്ച ഓർഡർ ഒപ്പിട്ടത്. 312 മില്യൺ യൂറോ വിലമതിക്കുന്ന പദ്ധതിയിൽ ആറ് കാറുകൾ വീതമുള്ള 52 ട്രെയിൻ സെറ്റുകൾ നിർമിക്കപ്പെടുന്നു.

ഡിഎംആർസിയുടെ മൂന്ന് വ്യത്യസ്‌ത ലൈനുകളിൽ ഇത് സർവീസ് നടത്തും. ലൈൻ 7, ലൈൻ 8 എന്നിവയുടെ വിപുലീകരണവും എയ്റോസിറ്റിയെ തുഗ്ലക്കാബാദുമായി ബന്ധിപ്പിക്കുന്ന പുതിയ ഗോൾഡ് ലൈൻ 10 എന്നിവയാണ് സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന മൂന്ന് വ്യത്യസ്‌ത ലൈനുകൾ. മൊത്തം 64.67 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്നു.

'ഡൽഹി നഗരത്തിൻ്റെ ജീവനാഡിയാണ് മെട്രോ': പ്രശസ്‌ത ഫ്രഞ്ച് മൾട്ടിനാഷണൽ റോളിങ് സ്റ്റോക്ക് നിർമാതാക്കളായ അൽസ്റ്റോം (Alstom), ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ (ഡിഎംആർസി) നാലാം ഘട്ടത്തിനായി നിയുക്ത മെട്രോപോളിസ് ട്രെയിൻസെറ്റുകൾക്ക് ഉത്‌പാദനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. നിർമാണം ആരംഭ ദിനത്തിൽ നടന്ന ചടങ്ങിൽ ഡിഎംആർസിയിലെയും അൽസ്റ്റോം ഇന്ത്യയിലെയും നേതാക്കൾ സന്നിഹിതരായിരുന്നു. സുഗമവും സുഖപ്രദവുമായ യാത്രാനുഭവം നൽകാനുള്ള അൽസ്റ്റോമിൻ്റെ കഴിവിൽ ഡിഎംആർസിയുടെ മാനേജിങ് ഡയറക്‌ടർ ഡോ വികാസ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡൽഹി മെട്രോ നഗരത്തിൻ്റെ ജീവനാഡിയായി നിലകൊള്ളുന്നു, പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കുന്നത് ദേശീയ തലസ്ഥാനത്തെ കണക്റ്റിവിറ്റി വളരെയധികം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മെട്രോയുമായി തങ്ങൾക്ക് ദീർഘകാലമായുള്ള ബന്ധമുണ്ടെന്നും തുടർച്ചയായ വളർച്ചയിലും വിപുലീകരണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയിൽ ചേരാൻ സാധിച്ചത് അഭിമാനകരമാണെന്നും അൽസ്റ്റോം ഇന്ത്യയുടെ മാനേജിങ് ഡയറക്‌ടർ ഒലിവിയർ ലോയ്‌സൺ വ്യക്തമാക്കി.

മജന്ത ലൈൻ ജനക്‌പുരി വെസ്റ്റിൽ നിന്ന് ആർകെ ആശ്രമം വരെ നീട്ടുന്നതാണ് ലൈൻ 8 വിപുലീകരണം. അതേസമയം ലൈൻ 7 എക്സ്റ്റൻഷൻ മൗജ്‌പൂരിനും മുകുന്ദ്പൂരിനും ഇടയിലുള്ള പിങ്ക് ലൈനിനെ ബന്ധിപ്പിക്കുന്നു. എയ്‌റോസിറ്റി - തുഗ്ലക്കാബാദ് പുതിയ ഇടനാഴിയാണ് ഗോൾഡ് ലൈൻ 10. ഈ ലൈനുകളിലുള്ള ട്രെയിൻ-കൺട്രോൾ, സിഗ്നലിങ് സൊല്യൂഷൻ വിതരണം ചെയ്യുന്നതിനും കമ്മിഷൻ ചെയ്യുന്നതിനുമുള്ള കരാറും അൽസ്റ്റോമിന് ലഭിച്ചിട്ടുണ്ട്.

ഈ ലൈനുകളിൽ അൽസ്റ്റോമിൻ്റെ സ്കേലബിൾ കമ്മ്യൂണിക്കേഷൻസ്-ബേസ്‌ഡ് ട്രെയിൻ കൺട്രോൾ സൊല്യൂഷനുകൾ (CBTC) ഉണ്ടായിരിക്കും. ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ (ATS) സംവിധാനവുമായി ചേർന്നാണ് അത് പ്രവർത്തിക്കുക. ശ്രീ സിറ്റിയിലെ അൽസ്റ്റോമിന്‍റെ നിർമാണ കമ്പനിയിലാണ് മെട്രോ ട്രെയിനിന്‍റെ നിർമാണം.

ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവർണ്ണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ട്രെയിനുകൾക്കുള്ളിലെ തൂണിൽ കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളാണ് നൽകിയിരിക്കുന്നത്. ലൈൻ 10-നുള്ള ട്രെയിനിൻ്റെ മുൻഭാഗത്ത് മെറ്റാലിക് ഗോൾഡ് പെയിൻ്റാണ് ഉള്ളത്, ഇന്ത്യയിലെ ഒരു മെട്രോ പദ്ധതിക്ക് അൽസ്റ്റോം ഈ നിറം ഉപയോഗിക്കുന്നത് ഇത് ആദ്യമായാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.