ETV Bharat / bharat

അറസ്റ്റ് നിയമവിരുദ്ധം; ഇഡിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെ കവിത - BRS MLC Kavitas petition in the SC

കോടതിയലക്ഷ്യത്തിൻ്റെ പേരിൽ അന്വേഷണ ഏജൻസിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും കവിത ഹർജിയില്‍ ആവശ്യപ്പെട്ടു. കവിതയുടെ അഭിഭാഷകൻ ഓൺലൈനായാണ് ഹർജി സമർപ്പിച്ചത്.

BRS MLC Kavita  Delhi liquor case  Supreme Court  Kavitha filed a petition
Delhi liquor case; BRS MLC Kavitha filed a petition in the Supreme Court Against ED
author img

By ETV Bharat Kerala Team

Published : Mar 18, 2024, 1:22 PM IST

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത. കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) കവിതയെ അറസ്റ്റു ചെയ്‌തിരുന്നു. സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് അറസ്റ്റ്.

നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്‌തെന്ന് കവിത ഹര്‍ജിയില്‍ പറയുന്നു. വിചാരണ വേളയിൽ സമൻസ് അയയ്ക്കില്ലെന്നും തന്നെ അറസ്റ്റ് ചെയ്യില്ലെന്നും ഇഡി ഉദ്യോഗസ്ഥർ നേരത്ത കോടതിയെ അറിയിച്ചിരുന്നുവെന്ന് അവർ ഹർജിയിൽ പരാമർശിച്ചു. കോടതിയലക്ഷ്യത്തിൻ്റെ പേരിൽ അന്വേഷണ ഏജൻസിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും കവിത ഹർജിയില്‍ ആവശ്യപ്പെട്ടു. കവിതയുടെ അഭിഭാഷകൻ ഓൺലൈനായാണ് ഹർജി സമർപ്പിച്ചത് (Delhi liquor case; BRS MLC Kavitha filed a petition Against ED).

ബിആർഎസ് സ്ഥാപകനും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയെ ഹൈദരാബാദിലെ വസതിയിൽ നടന്ന റെയ്‌ഡിന് ശേഷം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, 2002 ലെ വ്യവസ്ഥ പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റകൃത്യത്തിൽ അവർ പങ്കാളിയാണ് എന്ന് അറസ്‌റ്റ് ഉത്തരവിൽ, ഇഡി അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (2003ലെ 915) സെക്ഷൻ 19 ലെ ഉപവകുപ്പ് (1) പ്രകാരം കവിതയെ വെള്ളിയാഴ്‌ച വൈകുന്നേരം 05.20 ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു എന്നും ഇഡി വ്യക്തമാക്കി. 15-03-2024 ൽ, അറസ്‌റ്റിനുള്ള കാരണങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്. അറസ്‌റ്റ് ചെയ്യാനുള്ള കാരണത്തിന്‍റെ (14 പേജുകൾ അടങ്ങിയ) ഒരു പകർപ്പ് അവർക്ക് നൽകിയിട്ടുണ്ടെന്നും ഓഫിസർ കൂട്ടിച്ചേർത്തു.

45 കാരിയായ ബിആർഎസ് എംഎൽസിക്ക് ഇഡി സമൻസ് അയച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേന്ദ്ര ഏജൻസി അവരുടെ മൊഴി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ വർഷം ഈ കേസിൽ അവരെ മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു (Delhi liquor case; BRS MLC Kavitha filed a petition Against ED).

താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് ബിആർഎസ് നേതാവ് കവിത നേരത്തെ അവകാശപ്പെട്ടിരുന്നു, മാത്രമല്ല തെലങ്കാനയിലേക്ക് "പിൻവാതിൽ പ്രവേശനം" നേടാൻ കഴിയാത്തതിനാൽ കേന്ദ്രത്തിലെ ബിജെപി ഇഡിയെ "ഉപയോഗിക്കുന്നു" എന്നും കവിത ആരോപിച്ചിരുന്നു. നേരത്തെർ, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. സിബിഐയുടെ എഫ്ഐആർ കണക്കിലെടുത്താണ് ഇഡി കേസ് ഫയൽ ചെയ്‌തത്.

ഇഡി പറയുന്നതനുസരിച്ച്, കേസിൽ കഴിഞ്ഞ വർഷം അറസ്‌റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്ര പിള്ള, വലിയ കിക്ക്ബാക്ക് പേമെൻ്റുകളും സൗത്ത് ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ കാർട്ടൽ രൂപീകരണവും ഉൾപ്പെടുന്ന മുഴുവൻ അഴിമതിയിലും ഉൾപ്പെട്ടിട്ടുള്ള പ്രധാന വ്യക്തികളിൽ ഒരാളാണ്.

തെലങ്കാന എംഎൽസി കവിത, ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രൊമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (എംപി, ഓംഗോൾ), മകൻ രാഘവ് മഗുന്ത എന്നിവരും മറ്റുള്ളവരും ഉൾപ്പെടുന്നതാണ് സൗത്ത് ഗ്രൂപ്പെന്ന് അന്വേഷണത്തിൽ പറയുന്നു. പിള്ള, അഭിഷേക് ബോയിൻപള്ളി, ബുച്ചി ബാബു എന്നിവരാണ് സൗത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചതെന്ന് അന്വേഷണത്തിൽ ഫെഡറൽ ഏജൻസി അറിയിച്ചു (Delhi liquor case; BRS MLC Kavitha filed a petition Against ED).

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയ്‌ക്കെതിരെയുള്ള കേസ് തെലങ്കാനയില്‍ ബിആര്‍എസിനെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെസിആറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ രേവന്ത് റെഡ്ഡി അധികാരത്തിലേറിയത് തന്നെ ബിആര്‍എസിന് വന്‍ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തെലങ്കാനയില്‍ ഏറെ നിര്‍ണായകമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.