ETV Bharat / bharat

ആരാണ് ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും കണ്ടുപിടിച്ചത് ? ; തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി

Delhi HC on Butter Chicken And Dal Makhani : 'സ്വാദേറിയ' നിയമപോരാട്ടത്തിനാണ് ഡല്‍ഹി ഹൈക്കോടതി വേദിയാവുന്നത്. ബട്ടര്‍ ചിക്കന്‍റെയും ദാല്‍ മഖാനിയുടെയും കണ്ടുപിടിത്ത അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോടതി കയറിയിരിക്കുന്നത്.

butterchicken and dal Makhani  മോത്തി മഹലും ദരിയഗഞ്ചും  moti mahal dariya ganj  കുന്ദന്‍ ലാല്‍ ഗുജറാള്‍
A delicious legal battle in Delhi Highcourt
author img

By ETV Bharat Kerala Team

Published : Jan 21, 2024, 8:27 AM IST

ന്യൂഡല്‍ഹി : 'സ്വാദിഷ്‌ട'മായ നിയമപോരാട്ടത്തിന് വേദിയാവുകയാണ് ഡല്‍ഹി ഹൈക്കോടതി. ബട്ടര്‍ ചിക്കന്‍റെയും ദാല്‍ മഖാനിയുടെയും പേരിലാണിത്. "ബട്ടര്‍ചിക്കന്‍റെയും ദാല്‍മഖാനിയുടെയും കണ്ടുപിടിത്തക്കാര്‍"(Inventors of Butter Chicken and Dal Makhani") എന്ന ടാഗ്‌ലൈന്‍റെ പേരില്‍ ഹോട്ടലുകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് കോടതി കയറിയിരിക്കുന്നത്.

മോത്തിമഹല്‍, ദരിയാഗഞ്ച് ഹോട്ടലുകളാണ് തല്ലുകൂടുന്നത്. ദരിയാഗഞ്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് മോത്തിമഹലിന്‍റെ വാദം. ഇരു ഹോട്ടലുകളും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെന്നും മോത്തിമഹല്‍ ആരോപിക്കുന്നു(Moti Mahal and Dariya Ganj).

ദരിയാഗഞ്ചിന് സമീപമാണ് ആദ്യം മോത്തിമഹല്‍ തുടങ്ങിയത്. ഇതാണ് ദരിയാഗഞ്ച് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇല്ലാത്ത ഒരു ബന്ധം സ്ഥാപിക്കാനാണ് ദരിയാഗഞ്ചിന്‍റെ ശ്രമമെന്നും മോത്തിമഹല്‍ ആരോപിക്കുന്നു. ജസ്റ്റിസ് സഞ്ജീവ് നരൂല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി ദരിയാഗഞ്ചിന്‍റെ ഉടമകളെ വിളിച്ച് വരുത്തുകയും ആരോപണങ്ങളില്‍ ഒരു മാസത്തിനകം എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മോത്തിമഹലിന്‍റെ ഹര്‍ജിയില്‍ ടാഗ് ലൈന്‍ ഉപയോഗിക്കുന്നത് താത്കാലികമായി വിലക്കുകയും ചെയ്‌തു. കേസ് മെയ് 29ന് വീണ്ടും പരിഗണിക്കും.

ആഗോളതലത്തില്‍വരെ പ്രശസ്‌തമായ ഈ ഇന്ത്യന്‍ വിഭവങ്ങളായ ബട്ടര്‍ ചിക്കന്‍റെയും ദാല്‍ മഖാനിയുടെയും ഉപജ്ഞാതാവ് മോത്തി മഹലിന്‍റെ സ്ഥാപകന്‍ കുന്ദന്‍ ലാല്‍ ഗുജറാളാണ്. തന്തൂരി ചിക്കനും ഇദ്ദേഹമാണത്രെ ആദ്യമായി അവതരിപ്പിച്ചത്. വിഭജനത്തിന് ശേഷമാണ് ഈ വിഭവങ്ങള്‍ ഇന്ത്യയില്‍ എത്തിയത്.

അതേസമയം വിഷയത്തില്‍ ദരിയാഗഞ്ച് ഇതുവരെയും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മോത്തിമഹലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സന്ദീപ് സേഥി നിരത്തിയ വാദങ്ങളെല്ലാം ദരിയാഗഞ്ചിന്‍റെ അഭിഭാഷകന്‍ അമിത് സിബല്‍ തള്ളുകയാണ്.കേസ് തന്നെ അടിസ്ഥാനരഹിതമാണെന്നും ഇദ്ദേഹം വാദിക്കുന്നു.

പെഷവാറിലെ ആദ്യ മോത്തിമഹല്‍ ഇരുകക്ഷികളുടെയും പൂര്‍വികരുടെ സംയുക്ത സംരംഭമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോത്തി മഹലിന്‍റെ ഗുജ്റാളും ദരിയാഗഞ്ചിന്‍റെ ജാഗ്ഗിയും ചേര്‍ന്നാണ് ആദ്യ സംരംഭം തുടങ്ങിയത്. പെഷവാറിലെ മോത്തിമഹലിന്‍റെ ചിത്രങ്ങളും സിബല്‍ എടുത്തുകാട്ടുന്നു. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികള്‍ക്കും ഇത് ഉപയോഗിക്കാനാകും.

പ്രതിഭാഗത്തിന്‍റെ വെബ്സൈറ്റിലെ ഈ ചിത്രം മോത്തിമഹല്‍ എന്ന പേര് വെട്ടിമാറ്റിയ ശേഷമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നുണ്ട്. ദരിയാഗഞ്ചിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിബലും പ്രവീണ്‍ ആനന്ദും ധ്രുവ് ആനന്ദും കോടതിയില്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥിയും ചന്ദര്‍ എം ലാലുമാണ് മോത്തിമഹലിന് വേണ്ടി കോടതിയിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.