ETV Bharat / bharat

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് തിരിച്ചടി, ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി - Kejriwal Judicial custody Extended

അരവിന്ദ് കെജ്‌രിവാളിൻ്റെയും വിനോദ് ചൗഹാൻ്റെയും ജുഡീഷ്യൽ കസ്‌റ്റഡി നീട്ടി. ജൂലൈ 3 വരെയാണ് നീട്ടിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി നടപടി.

DELHI EXCISE POLICY CASE  ഡൽഹി മദ്യനയ അഴിമതിക്കേസ്  ARVIND KEJRIWAL AND VINOD CHAUHAN  കെജ്‌രിവാള്‍ മദ്യനയ അഴിമതി
Arvind Kejriwal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 5:21 PM IST

Updated : Jun 19, 2024, 5:34 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രിയുടെയും കേസില്‍ അറസ്റ്റിലായ വിനോദ് ചൗഹാൻ്റെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടി. ജൂലൈ 3 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇന്ന് (ജൂണ്‍ 19) കസ്റ്റഡി കാലാവധി തീരാനിരിക്കേയാണ് റൂസ് അവന്യൂ കോടതി നടപടി.

ജഡ്‌ജി ന്യായ് ബിന്ദുവാണ് കസ്‌റ്റഡി കാലാവധി നീട്ടി ഉത്തരവിറക്കിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻകെ മട്ടയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ്റെയും വാദങ്ങൾ കേട്ട ശേഷമാണ് നടപടി. ജുഡീഷ്യൽ കസ്‌റ്റഡി അവസാനിച്ചത് കൊണ്ട് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.

എന്തുകൊണ്ടാണ് ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ഗോവ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കെ.കവിതയുടെ പേഴ്‌സണൽ അസിസ്‌റ്റന്‍റ് അഭിഷേക് ബോയിൻപള്ളിയില്‍ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഇഡി മറുപടി നല്‍കി. 100 കോടി രൂപയുടെ ഭാഗമാണ് ഈ 25 കോടിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. ഇതുവരെ 45 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെന്നും ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ 60 ശതമാനം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് ഇതിനർഥമെന്ന് കോടതി നിരീക്ഷിച്ചു.

വിനോദ് ചൗഹാനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇയാൾക്കെതിരെ പ്രോസിക്യൂഷൻ പരാതി നൽകും. ഇക്കഴിഞ്ഞ മെയ്‌യിലാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

മെയ് 17ന് അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്‌തിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. എട്ടാം അനുബന്ധ കുറ്റപത്രത്തിൻ്റെ രൂപത്തിൽ ഇഡി പ്രോസിക്യൂഷൻ പരാതി ഈ മാസം അവസാനത്തോടെ സമർപ്പിക്കും. മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. മുൻ മന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 38 പ്രതികളാണ് ഈ കേസിലുള്ളത്.

Also Read: ഡല്‍ഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Last Updated : Jun 19, 2024, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.