ETV Bharat / bharat

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി നീട്ടി - Arvind Kejriwals custody extends

author img

By ETV Bharat Kerala Team

Published : Apr 23, 2024, 6:28 PM IST

അരവിന്ദ് കെജ്‌രിവാളിൻ്റെയും കെ കവിതയുടെയും കസ്‌റ്റഡി കാലാവധി മെയ് 7 വരെ നീട്ടി ഡൽഹി കോടതി. തിഹാർ ജയിലിൽ കഴിയുന്ന ഇരുവരെയും മെയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും.

ARVIND KEJRIWALS CUSTODY EXTENDS  K KAVITHA CUSTODY EXTENDS  മദ്യനയ അഴിമതി കേസ്  കസ്റ്റഡി കാലാവധി നീട്ടി കോടതി
Excise policy case; Delhi court extends Arvind Kejriwals And Kavitha's judicial custody till may 7

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി നീട്ടി കോടതി. മെയ് 7 വരെയാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്. പ്രത്യേക ജഡ്‌ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.

ചൊവ്വാഴ്‌ച റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ഇരുവരെയും മെയ് ഏഴിന് കോടതിയിൽ വീണ്ടും ഹാജരാക്കും.

അതേസമയം ഡോക്‌ടറുമായി ദിവസേന കൂടിക്കാഴ്‌ച നടത്താന്‍ അനുമതിക്കായി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൂസ് അവന്യു കോടതി തള്ളിയിരുന്നു. ദിവസേന 15 മിനിറ്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്‌ടറെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവാള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യം ഉന്നിയിച്ചിരുന്നു.

കെജ്‌രിവാളിന് ആവശ്യമായ എല്ലാ ചികിത്സയും ഇൻസുലിനും ജയിലില്‍ ഉറപ്പുവരുത്തണമെന്ന് പ്രത്യേക ജഡ്‌ജി കാവേരി ബവേജ ഉത്തരവിട്ടു. സ്പെഷ്യലൈസ്‌ഡ് കൺസൾട്ടേഷന്‍റെ ആവശ്യം വന്നാല്‍ സീനിയർ എൻഡോക്രൈനോളജിസ്‌റ്റ്, ഡയബറ്റോളജിസ്‌റ്റ് എന്നിവരടങ്ങുന്ന എയിംസ് ഡയറക്‌ടര്‍ ബോർഡുമായി ജയിൽ അധികൃതര്‍ കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.

കെജ്‌രിവാളിന്‍റെ മെഡിക്കൽ ആവശ്യങ്ങളും സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച ഡാറ്റയും പരിഗണിച്ച്, ആവശ്യമെങ്കിൽ, ഒരു ഭക്ഷണക്രമവും വ്യായാമ പദ്ധതിയും നിർദേശിക്കാനും മെഡിക്കൽ ബോർഡിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ, മെഡിക്കൽ ബോർഡിന് ജയിലിൽ കെജ്‌രിവാളിനെ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, കെജ്‌രിവാളിന് വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം നൽകുന്നത് തുടരും. നിർദേശിച്ചിരിക്കുന്ന ഭക്ഷണ ക്രമത്തിൽ നിന്ന് വ്യതിചലനമില്ലെന്ന് ജയിൽ അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്രമക്കേട് ഉണ്ടായാല്‍ ജയിൽ അധികൃതർ എയിംസ് മെഡിക്കൽ ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

കെജ്‌രിവാളിന് ഇൻസുലിൻ നൽകേണ്ട ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എത്രയും വേഗം കോടതിയിൽ സമർപ്പിക്കാൻ എയിംസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെജ്‌രിവാളിന്‍റെ മെഡിക്കൽ റിപ്പോർട്ടും രണ്ടാഴ്ചയിലൊരിക്കൽ കോടതിയിലേക്ക് അയക്കണമെന്നും ജഡ്‌ജി കാവേരി ബവേജ ഉത്തരവിട്ടു.

Also Read:രക്തത്തിലെ ഷുഗര്‍ നില ഉയര്‍ന്നു, അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നല്‍കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.