ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ അജ്ഞാത മൃതദേഹം (Decomposed body stuffed in bag found in Delhi). പഞ്ചാപി ബാഗ് ഏരിയയില്‍ റോഹ്‌തക് റോഡില്‍ ആണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി പൊലീസാണ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ശനിയാഴ്‌ച (02.03.2024) ഉച്ചകഴിഞ്ഞ് 2.45ഓടെയാണ് റോഹ്‌തക് റോഡില്‍, മെട്രോ പില്ലര്‍ നമ്പര്‍ 124ന് സമീപം ഫൂട്‌പാത്തില്‍ സംശയാസ്‌പദമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട ചാക്ക് കണ്ടെത്തിയത്. പ്രദേശത്തെ ബീറ്റ് സ്റ്റാഫുകള്‍ ചാക്ക് തുറന്ന് പരിശോധിച്ചു. ചാക്കിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് സംഘത്തിന്‍റെ പരിശോധനയ്‌ക്ക് പിന്നാലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പഞ്ചാബി ബാഗ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയയ്‌തു. അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കി.