മുംബൈ : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് രാജിക്ക് കാരണമാകുന്നതെന്നാണ് സൂചന.
സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റുകളില്‍ 23 എണ്ണവും 2019ല്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ വെറും 9 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ബിജെപിക്ക് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതും വലിയ തിരിച്ചടിയായി. ഇതിനെല്ലാം പിന്നാലെയാണ് രാജിവയ്‌ക്കാനുള്ള ഫഡ്‌നാവിസിന്‍റെ നീക്കം.
Also Read: 'ഉദ്വേഗഭരിതം, അപ്രതീക്ഷിതം': ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ജയപരാജങ്ങള്‍