ETV Bharat / bharat

'ദന' ചുഴലിക്കാറ്റ്; മണിക്കൂറിൽ 120 കിലോമീറ്റർ വേഗം, ഒഡീഷയിൽ നിന്നും പത്ത് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രക്ഷാ പ്രവർത്തനത്തിനുള്ള ഒരുക്കങ്ങള്‍ സജ്ജം.

CYCLONE DANA  CYCLONE FORMED OVER BAY OF BENGAL  INDIA METEOROLOGICAL DEPARTMENT  WEATHER NEWS
Fishermen shift their boats in preparations for Cyclone Dana, in Puri (PTI)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 10:37 AM IST

ഭുവനേശ്വര്‍: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 'ദന' ചുഴലിക്കാറ്റായി മാറി. വെള്ളിയാഴ്‌ചയോടെ (ഒക്ടോബർ 25) മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ ചുഴലിക്കാറ്റായി 'ദന' മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കിഴക്കൻ തീരം കടക്കുന്നതിന് മുമ്പ് ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഇന്നലെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ, മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദന ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. പാരദീപിൽ നിന്ന് (ഒഡീഷ) ഏകദേശം 560 കിലോമീറ്റർ തെക്കു-കിഴക്കായും സാഗർ ദ്വീപിന് (പശ്ചിമ ബംഗാൾ) 630 കിലോമീറ്റർ തെക്ക്-കിഴക്കായും ഒക്‌ടോബർ 24 രാവിലെ 5.30 വരെ നിലനിൽക്കും. അതിന് ശേഷം ദന വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന്' കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒഡീഷയിൽ ജാഗ്രത

മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും പത്ത് ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. ദുരന്തസാധ്യതയുള്ള ആറ് ജില്ലകളിൽ നിന്നാണ് 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുന്നത്. വൈകിട്ടോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്ത സാധ്യത കൂടുതലുള്ള ബാലേശ്വർ, ഭദ്രക്, പുരി, ജഗത്സിംഗ്‌പൂർ, കേന്ദ്രപാര, മയൂർഭഞ്ച് എന്നീ ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആറ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മാനസ് രഞ്ജൻ പാധി ബാലേശ്വർ, ഭദ്രകിൽ മനോജ് പഞ്ജ, പുരിയിൽ വിനയ് കുമാർ ദാസ്, മയൂർഭഞ്ജിൽ കാമേഷ് കുമാർ നായിക്, ജഗത്സിംഗ്‌പൂരിൽ ദീപക് കുമാർ സാഹു, കേന്ദ്രപാറയിൽ ജ്യോതി ശങ്കർ മൊഹപത്ര എന്നിവർ മേൽനോട്ടം വഹിക്കും. 14 ജില്ലാ മജിസ്‌ട്രേറ്റുകൾക്കു സംസ്ഥാനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി രക്ഷ പ്രവർത്തനത്തിനായുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്‌തു.

6,244 ദുരിതാശ്വാസ കേന്ദ്രങ്ങൾ സർക്കാർ സജീകരിച്ചിട്ടുണ്ട്. കൂടാതെ 51 ഒഡീഷ ഡിസാസ്‌റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 178 ഫയർ ടീമുകളും സജ്ജമാണ്. ആശുപത്രികളിലേക്ക് മാറ്റപ്പെടുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള 8,647 പേർക്ക് പ്രത്യേക പരിഗണന നൽകും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഉറപ്പാക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Also Read:കര തൊടുമ്പോള്‍ വേഗം 110 കിലോമീറ്റര്‍ !; പേരിട്ടത് ഖത്തര്‍, 'ദന'യില്‍ കനത്ത ജാഗ്രത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.