ഹൈദരാബാദ് : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപത്തിന്‍റെ പേരിൽ 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഹൈദരബാദ് പൊലീസിന്‍റെ പിടിയില്‍. കേരളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സൈബർ ക്രൈം ഡിസിപി കവിതയാണ് കുറ്റവാളികളെ പിടികൂടിയതായി അറിയിച്ചത്.
തട്ടിപ്പിലൂടെ സമാഹരിച്ച പണം ക്രിപ്‌റ്റോ ആക്കി ചൈനയിലേക്ക് അയക്കുകയാണ് സംഘം ചെയ്‌തിരുന്നത് എന്നും ഡിസിപി വെളിപ്പെടുത്തി. പ്രതികളിൽ നിന്ന് 5 മൊബൈൽ ഫോണുകളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
നിക്ഷേപത്തിന്‍റെ പേരിലാണ് ഇവര്‍ പലരില്‍ നിന്നും പണം തട്ടിയത്. അറിയാത്ത അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ച് വഞ്ചിതരാകരുതെന്നും ഡിസിപി മുന്നറിയിപ്പ് നല്‍കി.
Also Read : ആഗോള സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്ക് പത്താം സ്ഥാനം; ഒന്നാമത് റഷ്യ