ETV Bharat / bharat

സൈബര്‍ തൊഴില്‍ തട്ടിപ്പ്: കംബോഡിയയില്‍ നിരവധി ഇന്ത്യാക്കാര്‍ ദുരിതത്തില്‍; തട്ടിപ്പിന് നേതൃത്വം നല്‍കുന്നവരില്‍ മലയാളികളും - Cyber ​​frauds in the name of jobs - CYBER ​​FRAUDS IN THE NAME OF JOBS

ജോലിയുടെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ വന്‍തോതില്‍ സൈബര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായി പരാതി. തട്ടിപ്പ് ക്രിപ്റ്റോ കറന്‍സി നിക്ഷേപമെന്ന പേരില്‍.

സൈബര്‍ തൊഴില്‍ തട്ടിപ്പ്  കമ്പോഡിയ  Gen E Group  cryptocurrency
സൈബര്‍ തൊഴില്‍ തട്ടിപ്പ്; കമ്പോഡിയയില്‍ ഇന്ത്യാക്കാര്‍ ദുരിതത്തില്‍ (ETV)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:42 PM IST

ഹൈദരാബാദ്: കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സി റാക്കറ്റിനെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. തട്ടിപ്പുസംഘത്തിന് മലയാളികളടക്കമാണ് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ട്. തൊഴില്‍ നല്‍കാമെന്ന പേരില്‍ ഇന്ത്യയില്‍ നിന്ന് ഇവര്‍ യുവാക്കളെ കടത്തി തട്ടിപ്പിനായി ഉപയോഗിച്ചതായും വെളിപ്പെടുത്തല്‍. തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളം യുവാക്കള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ നിന്നുള്ള ഒരു യുവാവ് രക്ഷപെട്ട് നാട്ടിലെത്തി സൈബര്‍ സുരക്ഷ ബ്യൂറോയില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

വെങ്കുമാത്‌ല ഗ്രാമത്തില്‍ നിന്നുള്ള യുവാവ് കൊരുത്തലയില്‍ നിന്നുള്ള വംശികൃഷ്‌ണ എന്ന് പേരുള്ള ഒരു ഏജന്‍റിനെ ജോലിക്കായി സമീപിച്ച് തട്ടിപ്പില്‍ കുടുങ്ങുകയായിരുന്നു. 2022 സെപ്റ്റംബറില്‍ വംശികൃഷ്‌ണ യുവാവില്‍ നിന്ന് 15000 രൂപ മുന്‍കൂറായി വാങ്ങി. അസെര്‍ബെയ്‌ജാനില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയത്. ആ ഡിസംബറില്‍ രണ്ട് ലക്ഷം കൂടി നല്‍കി. എന്നാല്‍ ജോലി മാത്രം കിട്ടിയില്ല. പണം തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ കംബോഡിയയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ടെന്ന് ഇയാളെ വിശ്വസിപ്പിച്ചു. 2023 നവംബര്‍ ഏഴിന് ജെന്‍-ഇ ഗ്രൂപ്പിന്‍റെ പേരില്‍ ഓഫര്‍ ലെറ്ററും നല്‍കി. ഹൈദരാബാദില്‍ നിന്ന് മലേഷ്യ വഴി യുവാവ് കംബോഡിയയിലെത്തി. ഇയാളുടെ ഒരു ചൈനാക്കാരന്‍ അഭിമുഖം നടത്തുകയും ഇയാളുടെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും ചെയ്‌തു. പത്ത് പന്ത്രണ്ട് ദിവസത്തിന് ശേഷം ധാരാളം കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂറ്റന്‍ കെട്ടിടത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

മാനേജ്മെന്‍റ് തനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആരും സ്വന്തം പേര് ഉപയോഗിക്കരുതെന്നായിരുന്നു അതില്‍ പ്രധാനം. യുവാവിന്‍റെ പേര് അവര്‍ ജോഷെന്ന് മാറ്റുകയും ചെയ്‌തു. സംഘം ചേരരുതെന്നും ആരോടും വ്യക്തിവിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രതിമാസം 600 അമേരിക്കന്‍ ഡോളര്‍ വേതനമാണ് വാഗ്‌ദാനം ചെയ്യപ്പെട്ടത്. അതായത് അന്‍പതിനായിരത്തോളം ഇന്ത്യന്‍ രൂപ. ചൈനീസ് പൗരന്‍ ഇന്ത്യാക്കാരെ കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നതായും യുവാവ് വ്യക്തമാക്കി. ഇന്ത്യന്‍ നഗരങ്ങളിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ഇയാള്‍ ആരാഞ്ഞിരുന്നു. അയ്യായിരത്തോളം ഇന്ത്യാക്കാര്‍ അവിടെയുണ്ടെന്ന് യുവാവ് മനസിലാക്കി. ഇതില്‍ ചിലര്‍ ടീം ലീഡര്‍മാരാണ്. അവര്‍ സദാ ഇരയാക്കപ്പെട്ടവരെ നിരീക്ഷിച്ചിരുന്നതിനാല്‍ ആരോടും സംസാരിക്കാനായില്ല.

ഇവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. ക്രിപ്റ്റോ കറന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പുകളിലേറെയും. ആളുകളെ വിളിച്ച് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഉണ്ടാകുന്ന വന്‍ ലാഭത്തെക്കുറിച്ച് സംസാരിച്ച് ഇതിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. ആരെങ്കിലും വലയില്‍ കുടുങ്ങിയാല്‍ പിന്നെ കാര്യങ്ങള്‍ ടീം ലീഡര്‍മാര്‍ ഏറ്റെടുക്കും. കേരളത്തില്‍ നിന്നുള്ള റോബിന്‍, ലോകി, താര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള റോളെക്‌സ്, ബംഗ്ലാദേശില്‍ നിന്നുള്ള ഡേവിഡ് ചൈനയില്‍ നിന്നുള്ള എറിക് എന്നിവരാണ് ടീം ലീഡര്‍മാര്‍. ഈ സൈബര്‍ കുറ്റകൃത്യത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കടുത്ത പീഡനങ്ങള്‍ക്കിരയാക്കുമെന്ന് ടീം ലീഡര്‍മാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.

കോള്‍ സെന്‍ററിലെ ജീവിതം ദുസ്സഹമായപ്പോള്‍ തന്നെ നാട്ടിലേക്ക് തിരികെ അയക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഒടുവില്‍ തന്‍റെ ആവശ്യം അവര്‍ അംഗീകരിച്ചു. പക്ഷേ മൂവായിരം അമേരിക്കന്‍ ഡോളര്‍ അവര്‍ക്ക് അങ്ങോട്ട് നല്‍കേണ്ടി വന്നു. പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ജഗത്യാല്‍ ജില്ലയിലെ തന്‍റെ സുഹൃത്ത് രാഘവപത്നയില്‍ നിന്ന് പണം വാങ്ങി. ക്രിപ്റ്റോ കറന്‍സിയാക്കി അവര്‍ക്ക് അയച്ച് കൊടുത്ത ശേഷമാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും കംബോഡിയയില്‍ നിന്ന് തിരികെ അയക്കുകയും ചെയ്‌ത്.

ഇന്ത്യ, യൂറോപ്പ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ ആളുകളെ ലക്ഷ്യമിട്ട് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പിന് പിന്നില്‍ ചൈനാക്കാരാണെന്നും വ്യക്തമായിട്ടുണ്ട്.

Also Read: നിര്‍മ്മിത ബുദ്ധി വിപ്ലവം; സാങ്കേതിക ശക്തി കേന്ദ്രമാകാന്‍ ആന്ധ്രാപ്രദേശ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.