ETV Bharat / bharat

'പേടി വേണ്ട, ജാഗ്രത മതി': തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പദ്ധതികളുടെ പേരിൽ വ്യപക തട്ടിപ്പിന് സൈബർ ക്രിമിനലുകൾ - Cyber criminals Looting money

തെരഞ്ഞെടുപ്പ് കാലത്ത് പുതിയ തന്ത്രങ്ങളുമായി സൈബർ ക്രിമിനലുകള്‍; സർക്കാർ പദ്ധതികളുടെ പേരിൽ വ്യപക തട്ടിപ്പ്.

Cyber criminals  Election season  government schemes  cyber crimes
Cyber criminals New tricks during Election season, Looting money in the name of govt schemes
author img

By ETV Bharat Kerala Team

Published : Mar 18, 2024, 11:43 AM IST

ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പദ്ധതികളുടെ പേരിൽ വ്യപക തട്ടിപ്പ് നടക്കുന്നതായി പരാതി. സർക്കാരിന്‍റെ പേരില്‍ വ്യാജ പദ്ധതികൾ കാണിച്ച് പണം തട്ടുകയാണ് സൈബർ കുറ്റവാളികൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത് (Cyber criminals New tricks during Election season, Looting money in the name of govt schemes).

ജൻധൻ യോജന പദ്ധതിയിലൂടെ കേന്ദ്രസർക്കാർ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 5,000 രൂപ നിക്ഷേപിക്കുന്നതായാണ് വ്യാജ പ്രചാരണം. ഇതിന്‍റെ ഭാഗമായി വ്യാജ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും, ലിങ്കുകൾ അയയ്ക്കുകയും ചെയ്യുന്നു. ഇതിനോടകം തന്നെ പത്തോളം പേർക്ക് പണം നഷ്‌ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അടക്കം ചില പോസ്റ്റുകളും റീലുകളും പരസ്യങ്ങളായി പ്രചരിപ്പിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. പണം പ്രതീക്ഷിച്ച് നിങ്ങൾ അതിൽ ക്ലിക്ക് ചെയ്‌താൽ അത് നിങ്ങളെ നേരിട്ട് സൈബര്‍ കുറ്റവാളികൾ സൃഷ്‌ടിച്ച വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വ്യാജ സർക്കാർ വെബ്‌സൈറ്റ് ഉണ്ടാക്കിയും തട്ടിപ്പ് നടക്കുന്നുണ്ട്. വെബ്‌സൈറ്റില്‍ കാണുന്ന സ്ക്രാച്ച് കാർഡ് ഉപയോഗിക്കാന്‍ നിർദ്ദേശിക്കുന്നു. ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് നിങ്ങള്‍ക്ക് അയ്യായിരം രൂപ പണം ലഭിച്ചതായി കാണിക്കുന്നു.

ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ അതില്‍ ഒരു UPI പിൻ ആവശ്യപ്പെടും. അബദ്ധത്തിൽ നിങ്ങള്‍ പിൻ നമ്പര്‍ നൽകിയാൽ ഉടൻ അക്കൗണ്ട് ശൂന്യമാകും. ഇത്തരം വ്യാജ പരസ്യങ്ങൾ വിശ്വസിച്ച് ചിലർക്ക് ആയിരക്കണക്കിന് രൂപ നഷ്‌ടമായിട്ടുണ്ട് (Cyber criminals New tricks during Election season, Looting money in the name of govt schemes).

ഇത്തരത്തിലുള്ള ജൻധൻ യോജനയുടെ പേരിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ അനുമതിയില്ലാതെ തന്നെ ആപ്പുകൾ ഡൗൺലോഡ് ചെയ്യപ്പെടുകയാണെന്ന് പൊലീസ് പറയുന്നു. തൽഫലമായി, ഫോണുകളിലെ ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യാത്മകവും വ്യക്തിഗതവുമായ വിവരങ്ങൾ പലപ്പോഴും കുറ്റവാളികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അല്ലെങ്കിൽ ഫോൺ വിവരങ്ങള്‍ പൂർണ്ണമായും അവരുടെ കൈകളില്‍ എത്തപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളിയി പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ചാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നത്. മുൻകാലങ്ങളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, കോൾ സെൻ്റർ തട്ടിപ്പുകൾ കൂടുതലായിരുന്നു. ഇപ്പോൾ വിവധ പദ്ധതികളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. ജനപ്രിയ വിഷയങ്ങൾ തിരഞ്ഞെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍.

മുൻകരുതലുകളോടുക്കാം

  • സർക്കാർ പണം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അപേക്ഷകൾ സ്വീകരിച്ച് അതില്‍ യോഗ്യരായവരെ പ്രത്യേക രീതിയിൽ തിരഞ്ഞെടുക്കും എന്ന് ഓര്‍ക്കുക.
  • ഒരു കാരണവശാലും കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നു എന്ന തരത്തില്‍ വരുന്ന പരസ്യങ്ങൾ വിശ്വസിക്കരുത്.
  • അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
  • ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് UPI പിൻ നൽകേണ്ടി വന്നാൽ, നമ്മൾ മറ്റുള്ളവർക്ക് പണം അയക്കുന്നത് പോലെയാണ്.
  • ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.