അരിയലൂർ (ചെന്നൈ): അരിയല്ലൂർ ജില്ലയിലെ ജയൻകൊണ്ടത്തിനടുത്തുള്ള കൊല്ലിടം പുഴയുടെ തീരത്ത് നിന്നും മുതലയുടെ കടിയേറ്റ എഴുപതുകാരിയുടെ കാലിൽ ഗുരുതര പരിക്ക്. നടുക്കഞ്ഞാൻകൊല്ലായി ഗ്രാമവാസിയായ വൈദ്യനാഥന്റെ ഭാര്യ ചിന്നമ്മയ്ക്കാണ് മുതലയുടെ കടിയേറ്റത്. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു മുതലയുടെ ആക്രമണം.
നിലവിളി കേട്ടെത്തിയ നാട്ടുക്കാര് രക്ഷപ്പെടുത്തി ജയന്‍കൊണ്ടം സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചു. ഗ്രാമവാസികളിൽ ഭൂരിഭാഗവും തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകുന്നത് കൊല്ലിടം നദിയുടെ തീരത്താണ്. എഴുപതുകാരിക്ക് നേരെ മുതലയുടെ ആക്രമണമുണ്ടായത് ഗ്രാമവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ALSO READ: പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരനെ മുതല കടിച്ചു; കാലിന് പരിക്ക്, ചികിത്സയില്‍
മുതലയെ പിടികൂടി മറ്റെവിടെയെങ്കിലും തുറന്നുവിടണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ, മുതലകളുടെ സാന്നിധ്യം കാരണം ആളുകൾ നദിക്ക് സമീപം പോകുന്നത് തടയാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നദീ തീരത്ത് മുതല ഇഴയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.