ETV Bharat / bharat

യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ്‌; വാദം കേൾക്കാനായി ഹാജരാകാൻ സമൻസ് അയച്ച് കോടതി - BS YEDIYURAPPA POCSO CASE - BS YEDIYURAPPA POCSO CASE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിഎസ് യെദ്യൂരപ്പയോട് ജൂലൈ 15 ന് വാദം കേൾക്കുന്നതിന് കോടതിയിൽ ഹാജരാകാൻ സമൻസ്.

COURTS SUMMONS TO YEDIYURAPPA  POCSO CASE  ബി എസ് യെദ്യൂരപ്പ പോക്‌സോ കേസ്‌  ബി എസ് യെദ്യൂരപ്പ
Court sends summons on pocso case against BS Yediyurappa (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 11:03 PM IST

ബെംഗളൂരു : പോക്‌സോ കേസിൽ കുറ്റാരോപിതനായ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്ക് ജൂലൈ 15 ന് വാദം കേൾക്കുന്നതിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. യെദ്യൂരപ്പയ്‌ക്കെതിരെ സിഐഡി സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് 700 പേജിലധികം വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

2024 മാർച്ച് മൂന്നിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യെദ്യൂരപ്പക്കെതിരെ സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ, കേസന്വേഷണം സിഐഡിക്ക് കൈമാറി. അടുത്തിടെ സിഐഡി ഉദ്യോഗസ്ഥർ യെദ്യൂരപ്പയ്ക്ക് രണ്ടാമത്തെ നോട്ടിസ് നൽകുകയും ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു.

എന്നാൽ വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കോടതിയിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ച കോടതി യെദ്യൂരപ്പയ്‌ക്ക് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ യെദ്യൂരപ്പ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യണമെന്ന് നിർദേശിച്ചു. കേസിൽ അറസ്റ്റ് നേരിടുന്ന യെദ്യൂരപ്പ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയിരുന്നു.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി 4 വർഷം പീഡിപ്പിച്ചു: കോൺസ്റ്റബിൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.