ETV Bharat / bharat

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി - Couple cuts old lady into pieces - COUPLE CUTS OLD LADY INTO PIECES

വൃദ്ധയെ കൊന്ന് തോട്ടില്‍ തള്ളിയ ശേഷം പണം മോഷ്‌ടിച്ച ദമ്പതികള്‍ വിരുദുനഗറില്‍ ഒളിവില്‍ കഴിയവേ പൊലീസിന്‍റെ പിടിയിലായി.

OLD WOMAN MURDER  VIRUDHUNAGAR  DEBT ISSUE  വൃദ്ധയെ കൊന്ന് തോട്ടില്‍ തള്ളി
കൊല്ലപ്പെട്ട വിജയയും പിടിയിലായ പാര്‍തിപും ഭാര്യ സംഗീതയും (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 28, 2024, 6:41 PM IST

ചെന്നൈ : 78 കാരിയെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ ദമ്പതിമാര്‍ പിടിയില്‍. തമിഴ്‌നാട്ടിലെ ചെന്നൈ എംജിആര്‍ നഗര്‍ മയിലൈ ശിവമൂര്‍ത്തി തെരുവിലാണ് സംഭവം. വിജയ എന്ന 78കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാര്‍തിപന്‍-സംഗീത ദമ്പതികളാണ് അറസ്റ്റിലായി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ -ഈ മാസം പതിനേഴിന് വിജയയുടെ മകള്‍ ലോഗനായകി ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. പലയിടത്തും തെരഞ്ഞെങ്കിലും അമ്മയെ കണ്ടെത്താനായില്ല. അവര്‍ അടുത്തൊരു ഹോട്ടലില്‍ ജോലിക്ക് പോയതായി വീട്ടുടമ പറഞ്ഞു.

തുടര്‍ന്ന് ഈ മാസം 19ന് മകള്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്ന് പോകുമ്പോള്‍ അവര്‍ ഒരു വെളുത്ത പൂക്കളുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും മകള്‍ പൊലീസിനെ അറിയിച്ചു. ഒരു പവന്‍ തൂക്കമുള്ള ഒരു കമ്മല്‍ ധരിച്ചിരുന്നുവെന്നും അവരുടെ പക്കല്‍ കുറച്ച് പണം ഉണ്ടായിരുന്നതായും മകള്‍ വ്യക്തമാക്കി.

ഇതിനിടെ ഈ മാസം 23ന് ഇവരുടെ അയല്‍വാസിയായ പാര്‍തിപനെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. എന്നാല്‍ താന്‍ അവിടെയില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംശയം തോന്നി പൊലീസ് ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വിരുദുനഗറില്‍ നിന്ന് പിടികൂടുകയായിരുന്നു.

എംജിആര്‍ പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി നഗര്‍ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിരുദുനഗറിലെത്തി പാര്‍തിപനെയും ഭാര്യയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ ദമ്പതിമാര്‍ കുറ്റം സമ്മതിച്ചു. വിജയയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം മോഷ്‌ടിച്ചതായും ദമ്പതികള്‍ വ്യക്തമാക്കി.

പാര്‍തിപനും സംഗീതയും ഇവരുടെ മകള്‍ ലോഗനായകിയില്‍ നിന്ന് 20000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കുമ്പോഴൊക്കെ പല അവധികളും പറഞ്ഞു. ഇതിനിടെയാണ് ലോഗനായകിയുടെ അമ്മയുടെ പക്കല്‍ പണമുണ്ടെന്ന് ഇവര്‍ മനസിലാക്കുന്നത്.

തുടര്‍ന്ന് അത് കൈവശപ്പെടുത്താനായി ഇവരുടെ ശ്രമം. വിജയ ജോലിക്ക് പോകാതെ വീട്ടിലിരുന്ന ദിവസം പണം സംഗീത മോഷ്‌ടിക്കുന്നു. മോഷണം കണ്ടു വന്ന വിജയയെ അവര്‍ ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചു. അബോധാവസ്ഥയിലായ വിജയയെ ഇവര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി കഷണങ്ങളാക്കി ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

Also Read: ഫോണില്‍ അശ്ലീല വീഡിയോ കണ്ടശേഷം സഹോദരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; 13കാരൻ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.