അഹമ്മദാബാദ്: പൈതൃകത്തെ പരിപോഷിപ്പിക്കാത്ത ഒരു രാജ്യത്തിന് ഭാവിയും പ്രതീക്ഷയറ്റതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദണ്ഡിയാത്രയുടെ 94-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതിയില്‍ 1200 കോടി രൂപയുടെ ഗാന്ധി ആശ്രമ സ്മാരക മാസ്റ്റര്‍പ്ലാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനരുദ്ധരിച്ച കൊച്ചാര്‍ബ് ആശ്രമവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. 1930 മാര്‍ച്ച് 12നാണ് സബര്‍മതിയില്‍ നിന്ന് ദണ്ഡികടപ്പുറത്തേക്ക് ഗാന്ധിജി മാര്‍ച്ച് നടത്തിയത്( heritage).
സബര്‍മതി ആശ്രമം ഇന്ത്യയുടെ മാത്രം പൈതൃകം അല്ലെന്നും മറിച്ച് മാനവരാശിയുടെ മുഴുവനുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആശ്രമം നമ്മുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്‍റെ പുണ്യഭൂമി മാത്രമല്ല മറിച്ച് വികസിത ഭാരതത്തിന്‍റെ പുണ്യഭൂമിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു( PM Modi).
സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ക്ക് സബര്‍മതി ആശ്രമം പോലുള്ള നമ്മുടെ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന് യാതൊരു താത്പര്യവും രാഷ്‌ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു( Gandhi Ashram Memorial).
തന്‍റെ സര്‍ക്കാരിന്‍റെ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നത് മഹാത്മാഗാന്ധിയുെട സ്വദേശി ആശയം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
also Read: നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്...ഇത്തവണ പാലക്കാടും പത്തനംതിട്ടയിലും