മുംബൈ: ബിജെപി നേതൃത്വം നല്‍കുന്ന മഹായുതിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് ബാലസാഹബ് താക്കറെ) നേതാവ് സഞ്ജയ് താക്കറെ രംഗത്ത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി അവര്‍ ഒരു ഘോഷയാത്ര നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇവിഎം ക്ഷേത്രം നിര്‍മ്മിക്കാനും തീരുമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഗ്‌പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്തിന് മുന്നില്‍ ഇവിഎം ക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കൈക്കൊള്ളണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ റാലി നടത്തും മുമ്പ് ഇവിഎമ്മുകളുടെ റാലിയാണ് നടത്തേണ്ടത്. മന്ത്രിസഭാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പുതിയ സര്‍ക്കാരിന് സാധിക്കില്ലെന്നും ശിവസേന(യുബിടി) എംപി കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്ത് ഒരു അരാജകത്വം നടമാടുന്നു. കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരുമാസമായി സര്‍ക്കാര്‍ രൂപീകരിച്ചിട്ട്. എന്നാല്‍ ആര്‍ക്ക് ഏത് വകുപ്പ് എന്ന കാര്യം ആര്‍ക്കും അറിയില്ല.
മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളില്‍ ദിവസവും കൊലപാതകവും ബലാത്സംഗങ്ങളും അരങ്ങേറുന്നു. മുഖ്യമന്ത്രിക്ക് ഇതിന് മറുപടി നല്‍കാനാകുന്നില്ല. മഹാരാഷ്‌ട്രയില്‍ അരാജകത്വം നിലനില്‍ക്കുന്നു. ഈ സര്‍ക്കാര്‍ ഇവിഎമ്മുകള്‍ കൊണ്ടാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അവര്‍ക്ക് തലച്ചോറില്ല. അവരുടെ തലച്ചോറില്‍ ഇവിഎമ്മുകളാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ നേടിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടൈം നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ച് നിന്നാല്‍ സുരക്ഷിതമാകാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യമാണ് സംസ്ഥാനത്ത് മാന്ത്രികത സൃഷ്‌ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹായുതി ജയിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപി 132 സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നേടാനായി. മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 132 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.
ഈ മാസം അഞ്ചിന് ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ അജിത് പവാറും ഉപമുഖ്യമന്ത്രിമാരുമായി.
2024 നിയമസഭ തെരഞ്ഞെടുപ്പില്‍ മഹായുതി കൂറ്റന്‍ വിജയമാണ് നേടിയത്. 235 സീറ്റുകള്‍ സഖ്യം നേടിയപ്പോള്‍ ബിജെപിക്ക് തനിച്ച് 132 സീറ്റുകള്‍ നേടാനായി. ഈ വിജയം ബിജെപിക്ക് വലിയ നാഴികക്കല്ലാണ്. ശിവസേനയ്ക്കും എന്‍സിപിക്കും നിര്‍ണായക നേട്ടമുണ്ടാക്കാനായി. യഥാക്രമം 57ഉം 47ഉം സീറ്റുകള്‍ നേടാന്‍ ഇവര്‍ക്കായി.
Also Read: "ആന്ധ്ര 'സ്വര്‍ണാന്ധ്ര' യാകും"; രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറുമെന്ന് ചന്ദ്രബാബു നായിഡു