ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി 4 വർഷം പീഡിപ്പിച്ചു: കോൺസ്റ്റബിൾ അറസ്റ്റിൽ - CONSTABLE ARREST IN RAPE CASE

author img

By ETV Bharat Kerala Team

Published : Jun 28, 2024, 6:40 AM IST

രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ പ്രദീപാണ് സൗഹൃദം നടിച്ച് പെൺകുട്ടിയെ 4 വർഷത്തോളം പീഡിപ്പിച്ചത്. തുടർന്ന് സംഭവം പുറത്തു പറഞ്ഞാൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

MINOR GIRL RAPE CASE IN HYDERABAD  MINOR GIRL RAPED BY CONSTABLE  പീഡനം  കോൺസ്റ്റബിൾ പീഡിപ്പിച്ചു
Representative image (ETV Bharat)

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ പ്രദീപ് ആണ് പിടിയിലായത്. നാല് വർഷത്തിനിടെ പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോക്‌സോ കേസെടുത്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അറിയിച്ചു.

നാല് വർഷം മുമ്പാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് വിവാഹ വാഗ്‌ദാനം നൽകി നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പെൺകുട്ടി വിവാഹം കഴിക്കാനായി ആവശ്യപ്പെട്ടപ്പോൾ താൻ വിവാഹിതനാണെന്ന് പറയുകയായിരുന്നു. തുടർന്ന് ഇയാൾ പകർത്തിയ അശ്ലീല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

തുടർന്ന് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: ക്യാബില്‍ യുവതി പീഡനത്തിനിരയായ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.