ETV Bharat / bharat

കേന്ദ്ര തലം മുതൽ ജില്ല തലം വരെ ക്വിക്ക് റെസ്‌പോൺസ് ടീമുകള്‍; വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയ്‌ക്ക് ഒരുങ്ങി കോൺഗ്രസ് - Congress action against fake news

വ്യാജവാർത്തകൾക്കെതിരെ വേഗത്തിലുളള നിയമനടപടികൾ സ്വീകരിക്കുന്നതിനായി ക്വിക്ക് റെസ്‌പോൺസ് ടീമുകള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. പാർട്ടിയുടെ കേന്ദ്ര തലം മുതൽ ജില്ലാതലം വരെയാകും പാര്‍ട്ടി ഇതിന് ഉതകുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കുക.

CONGRESS  FAKE NEWS  വ്യാജവാർത്തകൾക്കെതിരെ കോൺഗ്രസ്  INC
Congress party flag (IANS)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 10:28 PM IST

Updated : Sep 1, 2024, 10:35 PM IST

ന്യൂഡൽഹി: ഉന്നത നേതാക്കൾക്കെതിരെയുളള വ്യാജവാർത്തകൾക്കെതിരെ ശക്തമായി നീങ്ങാനൊരുങ്ങി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ക്വിക്ക് റെസ്‌പോൺസ് ടീമുകളെ ഉടൻ രൂപീകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. വ്യാജവാർത്തകൾക്കെതിരെ വേഗത്തിലുളള നിയമനടപടികൾ സ്വീകരിക്കുന്നതിനായി പാർട്ടിയുടെ കേന്ദ്രതലം മുതൽ ജില്ലാതലം വരെ സംസ്ഥാനങ്ങളിൽ അതിനുതകുന്ന സംവിധാനങ്ങൾ സ്ഥാപിക്കും.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും പദ്ധതി വേഗം തന്നെ നടപ്പിലാക്കും. ദേശ വിരുദ്ധമെന്ന് തോന്നുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പുതിയ സമൂഹമാധ്യമ നയം കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ നീക്കത്തിന് കോൺഗ്രസും മുതിർന്നത്.

സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകൾ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഉടനെ തന്നെ ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിക്കുന്നതായിരിക്കുമെന്ന് എഐസിസി ലീഗൽ ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിഷേക് സിംഗ്വി ഇടിവി ഭാരതിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമത്തിലൂടെ വ്യാജവാർത്തകൾ വരുന്നുണ്ട്. ചില വ്യാജ വാർത്തകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്‌തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാനയിൽ നിന്ന് അടുത്തിടെ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിംഗ്വി, തെരഞ്ഞെടുപ്പ് കമ്മീഷനുമായും വിവരാവകാശ നിയമവുമായും ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്ന നിയമവകുപ്പിൻ്റെ തലവനായി നിയമിക്കപ്പെടുകയായിരുന്നു.

പാർട്ടിയുടെ സമൂഹമാധ്യമ സെൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യാജ വാർത്തകൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ചില സമയങ്ങളിൽ പാർട്ടി നേതാക്കൾക്ക് ഈ നിയമവകുപ്പിലൂടെ ഉടനടി നടപടിയെടുക്കുകയും ഉപദേശം നൽകുകയും ചെയ്യുന്നു. കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്കുവേണ്ടി സിംഗ്വി ഹൈക്കോടതിയിൽ അഭിഭാഷകനായി ഹാജരായത് സമീപകാലത്തായിരുന്നു.

"ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് നേരെയുളള കുറ്റകൃത്യങ്ങളും അധ്യാപക നിയമനത്തിലെ അഴിമതികളും ഞങ്ങൾ ഉന്നയിക്കാറുണ്ട്. അത്തരം കാര്യങ്ങൾ എങ്ങനെ തരംതിരിക്കും? സർക്കാരിൻ്റെ പോരായ്‌മകൾ തുറന്നുകാട്ടിയാൽ അത് കുറ്റമാകുമോ? യുപിയിലെ പുതിയ സമൂഹമാധ്യമ നയം മറ്റൊന്നുമല്ല. അത് ജനാധിപത്യത്തെ ആക്ഷേപിക്കുകയും സർക്കാർ നയങ്ങളെ പുകഴ്ത്തുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന ഒന്നാണ്". എഐസിസി സോഷ്യൽ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ആദ്യം ദേശ വിരുദ്ധം എന്താണെന്ന് അവർ തന്നെ നിർവചിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് വിവരം

Last Updated : Sep 1, 2024, 10:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.