ETV Bharat / bharat

കോണ്‍ഗ്രസ് പ്രകടനപത്രികയുടെ കരട് തയ്യാർ; പ്രവർത്തക സമിതി ചര്‍ച്ചയ്‌ക്ക് ശേഷം അന്തിമ രൂപം

author img

By ETV Bharat Kerala Team

Published : Mar 6, 2024, 11:24 AM IST

പ്രകടനപത്രികയുടെ കരട് റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നാളെ കൈമാറുമെന്ന് പ്രകടനപത്രിക സമിതി അധ്യക്ഷൻ പി ചിദംബരം

Congress panel partys manifesto  Lok Sabha polls  കോണ്‍ഗ്രസിന്‍റെ കരട് പ്രകടനപത്രിക  കോൺഗ്രസ് പ്രവർത്തക സമിതി  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌
Congress

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസ്‌ പാർട്ടി പ്രകടന പത്രികയുടെ കരട് തയ്യാറാക്കി കോൺഗ്രസ്. കരട് റിപ്പോർട്ട് ഇനി കോൺഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കരട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രകടനപത്രിക സമിതി അധ്യക്ഷനും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു (Congress Panel Prepares Draft Manifesto For Lok Sabha Polls).

തങ്ങൾ കരട് പ്രകടനപത്രിക തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ അത് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പോകും. പാർട്ടി പ്രവർത്തക സമിതിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി ചേർന്ന് പ്രകടനപത്രികയ്ക്ക് അന്തിമരൂപം നൽകും. അത് കോൺഗ്രസ് പാർട്ടിയുടെ രേഖയാകുമെന്നും ഈ കരട് നാളെ (07.03.2024) കോൺഗ്രസ് അധ്യക്ഷന് തങ്ങൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട് അടുത്തയാഴ്‌ച മുതൽ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പബ്ലിസിറ്റി മെറ്റീരിയലുകൾക്കും ഹോർഡിങ്ങുകൾക്കുമായി പാർട്ടി രണ്ട് വലിയ കമ്പനികളെ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഇതാദ്യമായാണ് പാർട്ടി മാധ്യമ തന്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ പോകുന്നത്. ബിജെപിയുടെ കേന്ദ്രീകൃത മാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി കോൺഗ്രസ് പ്രാദേശിക തലത്തിലുളള പ്രചാരണങ്ങൾ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കർഷകർക്ക് മിനിമം താങ്ങുവിലയ്ക്ക് (MSP) നിയമപരമായ ഉറപ്പ് വാഗ്‌ദാനം ചെയ്യുന്ന ഹോർഡിങുകൾ കോൺഗ്രസ് സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്‌പിയുടെ നിയമപരമായ ഉറപ്പ് നൽകുമെന്ന് നേരത്തെ കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ പറഞ്ഞിരുന്നു.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും കോൺഗ്രസിന്‍റെ വാഗ്‌ദാനങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാൻ കോൺഗ്രസ് ഒരു ലക്ഷം ബൂത്ത് തല ഏജന്‍റുമാരെ നിയമിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.