ETV Bharat / bharat

എസ്‌സി/എസ്‌ടി ക്വാട്ട വിഷയത്തിൽ നയം രൂപീകരിക്കണം; കോണ്‍ഗ്രസിന്‍റെ ഉന്നത തല യോഗം വിളിച്ച് ഖാര്‍ഗെ - Congress in SC ST Quota Issue - CONGRESS IN SC ST QUOTA ISSUE

എസ്‌സി/എസ്‌ടി ക്വാട്ട വിഷയത്തിൽ നയം ഉറപ്പിക്കാന്‍ ആഗസ്റ്റ് 13-ന് ഉന്നത എഐസിസി, സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

SC ST QUOTA SUPREME COURT  CONGRESS RESERVATION SUPREME COURT  എസ്‌സി എസ്‌ടി ക്വാട്ട വിഷയം  കോണ്‍ഗ്രസ് യോഗം സംവരണം
Congress president Mallikarjun Kharge (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 8:36 AM IST

ന്യൂഡൽഹി: എസ്‌സി/എസ്‌ടി ക്വാട്ട വിഷയത്തിൽ ഉന്നത എഐസിസി, സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആഗസ്റ്റ് 13ന് ആണ് യോഗം ചേരുക. ചില സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പിസിസി മേധാവികൾ എന്നിവരുടെ യോഗം ഓഗസ്റ്റ് 13-ന് വിളിച്ചിട്ടുണ്ടെന്ന് എഐസിസി ഭാരവാഹി കെസി വേണുഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.

മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ, സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് രാജ്യത്തുടനീളമുള്ള ഉന്നത നേതാക്കളുടെ സമ്മേളനം നടത്തുന്നത്.

എസ്‌സി/എസ്‌ടി ക്വാട്ടയില്‍ പാര്‍ട്ടിയുടെ നിലപാട് ഉറപ്പിക്കാനാണ് യോഗം വിളിച്ചുചേര്‍ക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ പിഎൽ പുനിയ ഇടിവി ഭാരതിനോട് പറഞ്ഞു. 'പാർട്ടിക്കുള്ളിൽ പ്രശ്‌നം ചർച്ച ചെയ്യുകയും ഇതില്‍ ഒരു കാഴ്‌ചപ്പാട് ഉറപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒബിസികളുടെ ക്വാട്ട എസ്‌സി/എസ്‌ടി ക്വാട്ടയിൽ നിന്ന് വ്യത്യസ്‌തമാണ്. 'ഒരാൾക്ക്, ഒരു വോട്ട്' എന്ന രൂപത്തിൽ രേഖകളില്‍ രാഷ്‌ട്രീയ സമത്വമുണ്ടെന്നും എന്നാൽ ചരിത്രപരമായ ഘടകങ്ങളുടെ ഫലമായി സാമൂഹിക സമത്വമില്ലെന്നുമാണ് ബി ആർ അംബേദ്‌കർ ഭരണഘടന തയ്യാറാക്കിയപ്പോൾ പറഞ്ഞത്'- പുനിയ പറഞ്ഞു.

ഗുണഭോക്താക്കളിൽ നിന്ന് ക്വാട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉപവിഭാഗങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് നിർദ്ദേശം മാത്രമാണ്, നിർബന്ധമല്ല. പട്ടികജാതി/പട്ടിക വർഗത്തിനുള്ളിലെ ചില വിഭാഗങ്ങൾക്ക് ജോലിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അത് അവരുടെ ജനസംഖ്യ കൊണ്ടാണ്. ജനസംഖ്യയിൽ ശതമാനം കുറവുള്ള ഗ്രൂപ്പുകൾക്ക് ജോലിയിൽ പ്രാതിനിധ്യം കുറവായിരിക്കുമെന്നും പുനിയ പറഞ്ഞു.

എസ്‌സി/എസ്‌ടി ക്വാട്ട പ്രശ്‌നം ജാതി സെൻസസും സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം ക്വാട്ട പരിധി ഉയർത്തുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് പുനിയ ചൂണ്ടിക്കാട്ടി. കോൺഗ്രസ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പാർട്ടി അധികാരത്തിൽ വന്നാൽ രണ്ടും വാഗ്‌ദാനം ചെയ്‌തിരുന്നു എന്നും പുനിയ പറഞ്ഞു. അടുത്തിടെയാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ തന്നെ ഉപവിഭാഗങ്ങൾ സൃഷ്‌ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

Also Read : അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ വ്യവസ്ഥ ഇല്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.