ETV Bharat / bharat

വൈഎസ് ശര്‍മിളയ്‌ക്കും സുനീതയ്‌ക്കും സൈബര്‍ ആക്രമണം; ഭീരുത്വമെന്ന് രാഹുല്‍ ഗാന്ധി - on line threats and trolls

ശര്‍മിളയ്ക്കും സുനീതയ്ക്കും നേരെ നടക്കുന്ന ഇന്‍റര്‍നെറ്റ് അധിക്ഷേപങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. കടുത്ത നടപടി വേണമെന്നും തങ്ങള്‍ ഈ വനിത നേതാക്കള്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും രാഹുലും സച്ചിന്‍ പൈലറ്റും വേണുഗോപാലും പല്ലം രാജുവുമടക്കമുള്ള നേതാക്കള്‍.

threats against YS Sharmila  Congress leaders condemn  വൈ എസ് ശര്‍മ്മിള സുനീത  on line threats and trolls
Congress leaders condemn harassment and threats against YS Sharmila, Vivekananda Reddy's daughter
author img

By ETV Bharat Kerala Team

Published : Feb 4, 2024, 6:54 AM IST

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വൈ എസ് ശര്‍മിളയ്ക്കും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ സുനീത നര്‍റെഡ്ഡിക്കും നേരെ ഉണ്ടായ ഭീഷണികള്‍ക്കും ട്രോളുകളുകള്‍ക്കുമെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. നിന്ദ്യവും ഭീരുത്വവും നിറഞ്ഞ പ്രവൃത്തികളാണ് ഇതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി (Threats against YS Sharmila).

സ്‌ത്രീകളെ അപമാനിക്കുന്നത് ഭീരുത്വവും നിന്ദ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഇത്തരം ആയുധങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ദുര്‍ബലര്‍ സാധാരണയായി ഉപയോഗിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും താനും ശര്‍മിളയ്ക്കും സുനീതയ്ക്കും ഒപ്പം നില്‍ക്കുന്നുവെന്നും ഇത്തരം പ്രവൃത്തികളെ അപലപിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു (Harassment and threats against YS Sharmila, Vivekananda Reddy's daughter Suneetha narreddy).

ഓണ്‍ലൈന്‍ വഴി നടക്കുന്ന അധിക്ഷേപങ്ങള്‍ പണം നല്‍കി ചെയ്യിക്കുന്നതാണെന്ന് ശര്‍മിള പ്രതികരിച്ചു. തന്നെ ട്രോളുന്നവര്‍ ഭീരുക്കളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാജയപ്പെടുമെന്ന് ഭയക്കുന്നവരുടെ അവസാന അത്താണിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ പ്രവൃത്തികള്‍ ക്രൂരമാണ്. പക്ഷേ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ പിന്തുണയും വാത്സല്യവും കരുത്ത് പകരുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

ഫേസ്ബുക്കിലെ മോശം പരാമര്‍ശങ്ങളെയും ഭീഷണി സന്ദേശങ്ങളെയും തുടര്‍ന്ന് ഹൈദരാബാദിവെ ഗച്ചിബൗളി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ സുനീത നര്‍റെഡ്ഡി പരാതി നല്‍കിയതായി മുന്‍ കേന്ദ്രമന്ത്രി എം എം പല്ലം രാജു അറിയിച്ചു. ആന്ധ്രാപ്രദേശിലെ മുന്‍ മന്ത്രി വൈ എസ് വിവേകാനന്ദ റെഡ്ഡിയുടെ മകളാണ് സുനീത.

ശര്‍മിളയ്‌ക്കെതിരെയുള്ള ഓണ്‍ലൈന്‍ ട്രോളുകള്‍ വളരെ മോശമാണെന്നും പല്ലം രാജു എക്‌സില്‍ കുറിച്ചു. മരിച്ചുപോയ അവരുടെ പിതാവ്, ആന്ധ്രാപ്രദേശിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ചു എന്നതാണ് ട്രോളര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്. വൈ എസ് വിവേകാനനന്ദ റെഡ്ഡിയുടെ മകള്‍ക്കും ഇതേ അവസ്ഥ വന്നിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍പൈലറ്റും ശര്‍മിളയ്ക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇത് അപമാനിക്കലിന്‍റെ മാത്രം പ്രശ്‌നമല്ല ആരോഗ്യകരമായ പൊതുജീവിതത്തെയും സാമൂഹ്യജീവിതത്തെയും ബാധിക്കുന്നതാണെന്നും അദ്ദേഹം എക്‌സില്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്‌ത രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളും കാഴ്‌ചപ്പാടുകളും ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ അവ വ്യക്തിഹത്യയിലേക്ക് കടക്കുമ്പോള്‍ ശക്തമായി അപലപിക്കേണ്ടതുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ തന്നെ വേണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ശര്‍മിളയ്ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് രംഗത്തു വന്നിട്ടുണ്ട്. ശര്‍മിളയ്ക്കും സുനീതയ്ക്കുമെതിരെ നടക്കുന്ന വധഭീഷണിയും ട്രോളുകളും അങ്ങേയറ്റം അപലപനീയമാണ്. പാര്‍ട്ടി ഇരുവര്‍ക്കുമൊപ്പം ശക്തമായി ഉറച്ച് നില്‍ക്കുന്നു. ഇവരുടെ വിശ്വാസ്യതയെയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മഹത്തായ പാരമ്പര്യത്തെയും നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി വൈ എസ് ശർമിള സത്യപ്രതിജ്ഞ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.