ETV Bharat / bharat

'കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗ്, ഹിന്ദുക്കള്‍ക്ക് സ്ഥാനമില്ല', വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ വക്താവ് - BJP LEADER CONTROVERSIAL STATEMENT

കോണ്‍ഗ്രസ് ഹരിയാനയില്‍ വിജയിച്ച നിയമസഭ മണ്ഡലങ്ങള്‍ എല്ലാം മുസ്‌ലിം ആധിപത്യമുള്ള മണ്ഡലങ്ങളാണെന്നും, കോണ്‍ഗ്രസില്‍ നിലവില്‍ ഒരു മുസ്‌ലിം പാര്‍ട്ടിയായി മാറിയെന്നും ബിജെപി ദേശീയ നേതാവ് ആരോപിച്ചു.

BJP LEADER AMIT MALVIYA  CONGRESS NEW MUSLIM LEAGUE  ബിജെപി കോണ്‍ഗ്രസ്
BJP leader Amit Malviya (Etv Bharat)
author img

By ANI

Published : Oct 9, 2024, 3:43 PM IST

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ. കോണ്‍ഗ്രസ് ഹരിയാനയില്‍ വിജയിച്ച നിയമസഭ മണ്ഡലങ്ങള്‍ എല്ലാം മുസ്‌ലിം ആധിപത്യമുള്ള മണ്ഡലങ്ങളാണെന്നും, കോണ്‍ഗ്രസ് നിലവില്‍ ഒരു മുസ്‌ലിം പാര്‍ട്ടിയായി മാറിയെന്നും ബിജെപി ദേശീയ നേതാവ് ആരോപിച്ചു. ഹരിയാനയിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വോട്ടുവിഹിതം ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യയുടെ വിവാദ പരാമര്‍ശം. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച ബിജെപി നേതാവ് കോൺഗ്രസിനെ "പുതിയ മുസ്‌ലിം ലീഗ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

"കോൺഗ്രസ് ഹരിയാനയിലെ തങ്ങളുടെ വോട്ട് വിഹിതത്തെക്കുറിച്ച് ആഹ്ളാദിക്കുന്നത് അവസാനിപ്പിക്കണം. ഭൂരിഭാഗവും മുസ്‌ലിം ആധിപത്യമുള്ള സീറ്റുകളിൽ നിന്നാണ് കോണ്‍ഗ്രസിന് വോട്ടുകൾ ലഭിച്ചത്, ഉദാഹരണത്തിന്, നുഹിൽ നിന്നുള്ള അഫ്‌താബ് അഹമ്മദ് 91,833 വോട്ടുകൾ നേടി 30% മാർജിനിൽ വിജയിച്ചു, മമ്മൻ ഖാൻ എന്ന ഒരു ക്രിമിനൽ സ്ഥാനാര്‍ഥി 1,30,497 വോട്ടുകൾ നേടി, അദ്ദേഹം വിജയിച്ചത് 64% മാർജിനിലായിരുന്നു, അതുപോലെ, മുഹമ്മദ് ഇല്യാസ് (85,300 വോട്ടുകൾ) പുനഹാനയിൽ നിന്ന് വിജയിച്ചു, മുഹമ്മദ് ഇസ്രയേൽ 79,907 വോട്ടുകൾ നേടി ഹാതിനിൽ നിന്ന് വിജയിച്ചു," എന്നും മാളവ്യ എക്‌സില്‍ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോൺഗ്രസിന്‍റെ ഒരു ഹിന്ദു സ്ഥാനാർഥി പോലും ജമ്മു കശ്‌മീരില്‍ നിന്നും വിജയിച്ചിട്ടില്ലെന്നും ഹരിയാന-ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ താരതമ്യം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. "ജമ്മു കശ്‌മീരിലെ ഫലങ്ങളും വ്യത്യസ്‌തമായിരുന്നില്ല. ജമ്മു കശ്‌മീരിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചവരിൽ ഇർഫാൻ ഹാഫിസ് ലോൺ (വാഗൂര-ക്രീരി), ബന്ദിപോറ (നിസാമുദ്ദീൻ ഭട്ട്), താരിഖ് ഹമീദ് കർറ (സെൻട്രൽ ഷാൽട്ടെങ്), ഗുലാം അഹമ്മദ് മിർ (ദൂരു) എന്നിവര്‍ ഉൾപ്പെടുന്നു. രജൗരിയിൽ നിന്നുള്ള പീർസാദ മുഹമ്മദ് സെയ്ദും അനന്ത്നാഗില്‍ നിന്നുള്ള ഇഫ്ത്കർ അഹമ്മദും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ജമ്മു കശ്‌മീരിൽ കോണ്‍ഗ്രസിന്‍റെ ഒരു ഹിന്ദു സ്ഥാനാർഥി പോലും വിജയിച്ചിട്ടില്ല," എന്നും ബിജെപി ദേശീയ നേതാവ് ആരോപിച്ചു. കോൺഗ്രസ് പുതിയ മുസ്‌ലീം ലീഗാണെന്നും, ഹിന്ദുക്കൾക്ക് കോൺഗ്രസിനൊപ്പം നില്‍ക്കാൻ സാധിക്കില്ലെന്നും, ഇന്ന് ഏറ്റവും വലിയ വർഗീയ ഭിന്നിപ്പുണ്ടാക്കുന്ന പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

Read Also: "കശ്‌മീരിലേത് 'ഇന്ത്യ'യുടെ വിജയം, ഹരിയാനയിലെ ഫലം അപ്രതീക്ഷിതം", ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.