ന്യൂഡൽഹി : രാജ്യത്തിന്‍റെ ഇടത്തരം, ദീർഘകാല സാമ്പത്തിക സാധ്യതകൾ നശിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കോടിക്കണക്കിന് തൊഴിലാളികളുടെ വേതനം മുരടിച്ചു കിടക്കുകയാണെന്ന യാഥാർഥ്യം എത്രകാലം അവഗണിക്കപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.
ഇന്നലെ വൈകുന്നേരം പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്കുകൾ പ്രകാരം 2024 ജൂലൈ - സെപ്റ്റംബർ കാലയളവിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ മോശമാണ്. ഇന്ത്യ 5.4% വളർച്ച രേഖപ്പെടുത്തുകയും എന്നാല്‍ ഉപഭോഗം 6% വർധിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മാന്ദ്യത്തില്‍ 'നോൺ-ബയോളജിക്കൽ പ്രധാനമന്ത്രി'യും അദ്ദേഹത്തിന്‍റെ ചിയർ ലീഡർമാരും മനഃപൂർവം കണ്ണടയ്ക്കുകയാണ്. തൊഴിലാളികളുടെ വേതനം മുരടിച്ചതാണ് ഈ മാന്ദ്യത്തിന് കാരണമെന്ന് മുംബൈ ആസ്ഥാനമായുള്ള സാമ്പത്തിക വിവര സേവന കമ്പനി, ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് പുറത്തിറക്കിയ 'ലേബർ ഡൈനാമിക്‌സ് ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന പുതിയ റിപ്പോർട്ടില്‍ പറയുന്നതായും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഹരിയാന, അസം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വേതനം ഇതേ കാലയളവിൽ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ശരാശരി ഇന്ത്യക്കാരന് 10 വർഷം മുമ്പുള്ളതിനേക്കാൾ കുറച്ച് വാങ്ങാനേ ഇന്ന് സാധിക്കുന്നുള്ളൂ എന്ന നിഗമനത്തിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്. ഇന്ത്യയുടെ വളർച്ചാ മാന്ദ്യത്തിന്‍റെ ആത്യന്തിക കാരണം ഈ വേതന സ്‌തംഭനാവസ്ഥ ആണെന്ന് ഒന്നിലധികം ഡാറ്റ സ്രോതസുകൾ സ്ഥിരീകരിച്ചതായും ജയറാം രമേശ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ കർഷക തൊഴിലാളികളുടെ യഥാർഥ വേതനം ഓരോ വർഷവും മൈനസ് 1.3% കുറഞ്ഞതായും പഠനങ്ങള്‍ മുന്‍നിര്‍ത്തി ജയറാം രമേശ് പറഞ്ഞു. ഇഷ്‌ടിക ചൂളയിലെ തൊഴിലാളികള്‍ അടക്കമുള്ളവരുടെ വേതനത്തിലുണ്ടാകുന്ന സ്‌തംഭനാവസ്ഥ ജയറാം രമേശ് കണക്കുകള്‍ വിവിധ പഠനങ്ങള്‍ നിരത്തി വിവരിച്ചു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനമന്ത്രി ഹൈപ്പ് സൃഷ്‌ടിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ജീവിക്കുകയാണ് എന്നും ജയറാം രമേശ് പറഞ്ഞു.
Also Read: അഖിലേന്ത്യ പൊലീസ് കോണ്‍ഫറൻസ്, മോദിയും അമിത്ഷായും പങ്കെടുക്കും; പരിപാടിക്ക് ഖലിസ്ഥാൻ ഭീഷണി