ETV Bharat / bharat

'പ്രധാനമന്ത്രി ഓരോ ദിവസവും പുതിയ കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കുന്നു'; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് - Congress Flays Narendra Modi - CONGRESS FLAYS NARENDRA MODI

രാഹുല്‍ ഗാന്ധി മാംസാഹാരം കഴിക്കുന്ന വീഡിയോ പങ്കുവെച്ചതിനെ വിമര്‍ശിച്ച് മോദി രംഗത്ത് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

Etv Bharat
Congress Flays Narendra Modi on his continuous religious remarks
author img

By PTI

Published : Apr 12, 2024, 9:44 PM IST

ന്യൂഡല്‍ഹി: ശ്രാവണ മാസം മാംസാഹരം കഴിക്കുന്ന വീഡിയോ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മോദി പരിഭ്രാന്തിയിലാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. മോദി ഓരോ ദിവസവും പുതിയ കുത്തിത്തിരിപ്പുകള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള നിരന്തര സമീപനം ബാലിശവും മടുപ്പുളവാക്കുന്നതുമാണെന്ന് ജയ്‌റാം രമേഷ് പറഞ്ഞു. വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനായി, ശ്രാവണ മാസത്തിൽ മാംസാഹാരം കഴിക്കുന്നതിന്‍റെ വീഡിയോ പ്രദർശിപ്പിച്ച് ഭൂരിപക്ഷ സമുദായത്തെ രാഹുല്‍ ഗാന്ധി കളിയാക്കുകയാണ് എന്നായിരുന്നു മോദിയുടെ ആരോപണം. അമ്പലങ്ങള്‍ നശിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മുഗളന്മാരുടെ മനോനിലയാണ് കോണ്‍ഗ്രസിനെന്നും മോദി ആരോപിച്ചിരുന്നു.

'പ്രധാനമന്ത്രിയെപ്പോലെ, ഏത് നേതാവ് ഏത് മാസത്തിൽ എന്ത് കഴിക്കുന്നു എന്ന് ഞങ്ങൾ ട്രാക്ക് ചെയ്‌തിട്ടില്ല. പകരം ഞങ്ങൾ പിന്തുടരുന്ന പോഷകാഹാര ഡാറ്റ പോയിന്‍റുകൾ ഇതാ,' ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു. ഇരുമ്പ് ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളുടെ അഭാവം,അപര്യാപ്‌തമായ ഭക്ഷണക്രമം, മറ്റ് പോഷകങ്ങളുടെ കുറവ് എന്നിവ വിളർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

2015-16 നും 2019-21 നും ഇടയിൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വിളർച്ച ഏകദേശം 10 ശതമാനം പോയിന്‍റ് വർദ്ധിച്ചു. 15 മുതൽ 19 വരെ പ്രായമുള്ള സ്‌ത്രീകളിൽ വിളർച്ചയുടെ വ്യാപനം 9.2 ശതമാനം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള പത്ത് കുട്ടികളിൽ എട്ട് പേർക്കും വിളർച്ച ഉണ്ടെന്ന് കണ്ടെത്തി.

സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്താനുള്ള 4000 കോടി രൂപയുടെ പദ്ധതി, ഫണ്ടിന്‍റെ അഭാവം മൂലം ധനമന്ത്രാലയം വീറ്റോ ചെയ്‌തു. ഗ്ലോബൽ ഹെൽത്ത് ഇൻഡിക്കേറ്റർ (ജിഎച്ച്ഐ) റിപ്പോർട്ട് പ്രകാരം കുട്ടികളുടെ വളർച്ച മുരടിപ്പ് നിരക്ക് 35.5 ശതമാനമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന 15-ാം സ്ഥാനമാണിത്. മോദി സർക്കാരിന് കീഴിൽ പോഷകാഹാര കുറവ് വ്യാപകമാണ് എന്നും ജയ്‌റാം രമേശ്‌ ട്വീറ്റില്‍ കുറിച്ചു.

പ്രധാനമന്ത്രി ഓരോ ദിവസവും അദ്ദേഹത്തിന്‍റെ രോഗാവസ്ഥയുടെ പുതിയ അവസ്ഥാന്തരങ്ങളാണ് നമുക്ക് കാണിച്ച് തരുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ, ബിജെപി പ്രകടന പത്രിക കമ്മറ്റി പോലും ഉണ്ടാക്കിയിട്ടില്ല. അതേസമയം, കോൺഗ്രസ് പ്രകടന പത്രിക പ്രസിദ്ധീകരിച്ച് എല്ലാ വീടുകളിലും ഗ്യാരണ്ടി കാർഡുകൾ വിതരണം ചെയ്യുന്നതിനായി കയറി ഇറങ്ങുകയാണ് എന്നും ജയ്‌റാം രമേഷ്‌ കുറിച്ചു.

Also Read : കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.