ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024; കനയ്യ കുമാര്‍ ഡല്‍ഹി നോര്‍ത്തില്‍ മത്സരിക്കും, 10 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് - Congress Announces 10 Candidates

കോണ്‍ഗ്രസ് പത്ത് ലോക്‌സഭ സ്ഥാനാര്‍ഥികളുടെ കൂടി പട്ടിക പുറത്ത് വിട്ടു. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്. ജെ പി അഗര്‍വാള്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍, ഉദിത് രാജ് എന്നിവര്‍ ഡല്‍ഹിയില്‍ നിന്ന് ജനവിധി തേടും.

CONGRESS ANNOUNCES 10 CANDIDATES  LOK SABHA ELECTION 2024  JNUSU PRESIDENT KANHAIYA KUMAR  DELHI PUNJAB UP
Lok Sabha Election 2024:Congress Announces 10 Candidates In Delhi, Punjab, UP
author img

By ETV Bharat Kerala Team

Published : Apr 14, 2024, 10:10 PM IST

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാര്‍ഥികളുടെ കൂടി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ പി അഗര്‍വാള്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജനവിധി തേടും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. ഉദിത് രാജ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും.

പഞ്ചാബില്‍ ഗുര്‍ജിത് സിങ് ഔജില അമൃത്‌സറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ തരണ്‍ജിത് സിങ് സന്ധുവിനെതിരെ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ജലന്ധറില്‍ നിന്ന് ജനവിധി തേടും. മുന്‍ എഎപി നേതാവ് ഡോ. ധരംവീര്‍ ഗാന്ധി പട്യാലയില്‍ നിന്ന് സിറ്റിങ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗറിനെതിരെ ജനവിധി തേടും. സിറ്റിങ് എംഎല്‍എ സുഖ്‌പാല്‍ സിങ് ഖെയ്‌റ സഗ്രൂരില്‍ നിന്ന് മത്സരിക്കും.

Also Read:ബിജെപി പ്രകടന പത്രിക നുണകളുടെ കെട്ടെന്ന് കോണ്‍ഗ്രസ്, തൊഴിലില്ലായ്‌മയെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും കുറ്റപ്പെടുത്തല്‍

മുതിര്‍ന്ന എസ്‌പി നേതാവ് രേവതി രമണ്‍സിങ്ങിന്‍റെ മകന്‍ ഉജ്വല്‍ രേവതി രമണ്‍ സിങ് ഉത്തര്‍പ്രദേശിലെ അലഹബാദ് മണ്ഡലത്തില്‍ അങ്കത്തിനിറങ്ങും. ഈ മാസം ആദ്യമാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.