ETV Bharat / bharat

ഹരിയാന തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എഎപി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി രാഘവ് ചന്ദ - Congress AAP alliance Haryana - CONGRESS AAP ALLIANCE HARYANA

ഹരിയാനയിലെ മുഴുവന്‍ മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

CONGRESS AAP ALLIANCE  ഹരിയാന തെരഞ്ഞെടുപ്പ്  RAGHAV CHANDA  DEEPAK BABARIYA
AAP MP Raghav Chaddha (ANI)
author img

By ETV Bharat Kerala Team

Published : Sep 6, 2024, 10:00 PM IST

ന്യൂഡല്‍ഹി: ദേശീയതാത്പര്യം മുന്‍നിര്‍ത്തി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു സഖ്യമുണ്ടാക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി എംപി രാഘവ് ചന്ദ. സാധ്യമായ എല്ലാമാര്‍ഗങ്ങളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹരിയാനയ്ക്കും രാജ്യത്തിനും അനുഗുണമായ ഒരു സഖ്യമുണ്ടാക്കാനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഹരിയാന തെരഞ്ഞെടുപ്പിനായി എഎപിയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപക് ബബാറിയ സ്ഥിരീകരിച്ചിരുന്നു. എഎപിക്ക് പുറമെ ഇന്ത്യ സഖ്യത്തിലെ പങ്കാളികളായ കമ്യൂണിസ്റ്റ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരും നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് തങ്ങളെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയില്‍ അവരുടെ സാന്നിധ്യം അറിയിക്കുക എന്നതാണ് സിപിഎമ്മിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും ഉദ്ദേശ്യം. എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഹരിയാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം രാഹുല്‍ഗാന്ധി തേടിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്‌ച ന്യൂഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം നടക്കവെയാണ് രാഹുല്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം തന്‍റെ പാര്‍ട്ടി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. ഇതിനിടെ ബിജെപി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി നയാബ് സിങ് സൈനി ലദ്വ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ആദ്യഘട്ടപട്ടികയിലുള്ള മറ്റ് പ്രമുഖരും അവരുടെ മണ്ഡലങ്ങളും ഇനിപ്പറയും പ്രകാരമാണ്. ഗ്യാന്‍ ചന്ദ് ഗുപ്‌ത -പഞ്ച്കുല, അനില്‍ വിജി-അംബാല കാന്‍റ്, കന്‍വര്‍ പാല്‍ ഗുജാര്‍-ജഗധ്രി, സുനിത ദുഗ്ഗാല്‍-റാത്തിയ, ഭവ്യ ബിഷ്‌ണോയി-അദംപൂര്‍, തേജ്‌പാല്‍ തന്‍-സൊഹ്‌ന.

അടുത്തമാസം അഞ്ചിനാണ് 90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഈ മാസം 12 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അടുത്തമാസം എട്ടിനാണ് വോട്ടെണ്ണല്‍.

Also Read; തെരുവില്‍ വലിച്ചിഴക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ വേദനയും കണ്ണീരും കോണ്‍ഗ്രസ് മനസിലാക്കി; സ്‌ത്രീകള്‍ക്ക് വേണ്ടി പോരാട്ടം തുടരും: വിനേഷ് ഫോഗട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.